ഇന്ത്യയിലെ ഹരിത വിപ്ലവം എന്നത്, ഇന്ത്യയിൽ കാർഷിക മേഖലയെ ഒരു വ്യാവസായിക സമ്പ്രദായമാക്കി മാറ്റിയ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഉയർന്ന രീതിയിലുള്ള വിളവ് നൽകുന്ന വിത്തുകൾ, ട്രാക്ടറുകൾ, ജലസേചന സൗകര്യങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെെയാണ് കൃഷി വർദ്ധിപ്പിച്ചത്. പ്രധാനമായും കാർഷിക ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആരംഭിച്ച ഈ പ്രവർത്തനങ്ങൾ, അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. നോർമൻ ബോർലോഗ് ആരംഭിച്ച വലിയ ഹരിത വിപ്ലവ ശ്രമത്തിന്റെ ഭാഗമായിരുന്നു. വികസ്വര രാജ്യങ്ങളിൽ കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കാർഷിക ഗവേഷണവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതാാണ് ഹരിത വിപ്ലവം.[2]
കോൺഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയുടെ പ്രീമിയർഷിപ്പിൽ,[3][4][5] 1966 ൽ ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചു, ഇത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ വർദ്ധനവിന് കാരണമായി, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ. ഉയർന്ന വിളവ് ലഭിക്കുന്ന ഗോതമ്പ്,[6] റസ്റ്റിനെ പ്രതിരോധിക്കുന്ന ഗോതമ്പ് എന്നിവയുടെ വികാസമാണ് ഈ സംരംഭത്തിലെ പ്രധാന നാഴികക്കല്ലുകൾ.[7][8] എന്നിരുന്നാലും, കാർഷിക ശാസ്ത്രജ്ഞരായ സ്വാമിനാഥൻ[9], വന്ദന ശിവയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ അഭിപ്രായത്തിൽ ഇത് പഞ്ചാബിലെയും ഹരിയാനയിലെയും ജനങ്ങൾക്ക് ദീർഘകാല സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു.[10]
പ്രധാന നേട്ടം റസ്റ്റിനെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ ഗോതമ്പ് ഇനങ്ങൾ ആയിരുന്നു.[6] [7] ഉയർന്ന വിളവ് ലഭിക്കുന്ന ഹൈഈൾഡ് വെറൈറ്റി (എച്ച്.വൈ.വി) ഇനങ്ങൾ അവതരിപ്പിച്ചതും രാസവളങ്ങളുടെയും ജലസേചന സാങ്കേതിക വിദ്യകളുടെയും മെച്ചപ്പെട്ട ഗുണനിലവാരവും ഇന്ത്യയുടെ കാർഷിക ഉൽപാദനത്തിൽ വർദ്ധനവിന് കാരണമായി.[11]
ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിന് ഗോതമ്പ് ഉൽപാദനം മികച്ച ഫലങ്ങൾ നൽകി. ഉയർന്ന വിളവ് ലഭിക്കുന്ന വിത്തുകൾക്കും ജലസേചന സൗകര്യങ്ങൾക്കുമൊപ്പം കർഷകരുടെ ആവേശം കാർഷിക വിപ്ലവം എന്ന ആശയത്തിലെത്തിച്ചു. പക്ഷെ, രാസ കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം വർദ്ധിച്ചതിനാൽ, മണ്ണിനെയും ഭൂമിയെയും ഇത് പ്രതികൂലമായി ബാധിച്ചു.
അന്താരാഷ്ട്ര ഡോണർ ഏജൻസികളും ഇന്ത്യാ ഗവൺമെന്റും പുറത്തിറക്കിയ വികസന പരിപാടിയുടെ ഭാഗമായി 1960 കളിൽ ഇന്ത്യയിലെ ഹരിത വിപ്ലവം ആദ്യമായി പഞ്ചാബിൽ അവതരിപ്പിക്കപ്പെട്ടു.[12]
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ധാന്യ സമ്പദ്‌വ്യവസ്ഥ ചൂഷണത്തിനു വിധേയമായിരുന്നു.[13] തന്മൂലം, ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ദുർബലമായ രാജ്യം പെട്ടെന്ന് ക്ഷാമം, സാമ്പത്തിക അസ്ഥിരത, കുറഞ്ഞ ഉൽപാദന ക്ഷമത എന്നിവയ്ക്ക് ഇരയായി. ഈ ഘടകങ്ങൾ ഇന്ത്യയിൽ ഒരു വികസന തന്ത്രമായി ഹരിത വിപ്ലവം നടപ്പാക്കുന്നതിനുള്ള ഒരു യുക്തിക്ക് രൂപം നൽകി.
ഹരിത വിപ്ലവം അതിന്റെ ആദ്യ വർഷങ്ങളിൽ വലിയ സാമ്പത്തിക അഭിവൃദ്ധി നൽകി. ആദ്യമായി അവതരിപ്പിച്ച പഞ്ചാബിൽ ഹരിത വിപ്ലവം സംസ്ഥാനത്തിന്റെ കാർഷിക ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി, ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ പിന്തുണച്ചു. 1970 ആയപ്പോഴേക്കും രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യങ്ങളുടെ 70% പഞ്ചാബ് ഉൽപാദിപ്പിച്ചു,[16] അതിലൂടെ കർഷകരുടെ വരുമാനം 70% വർദ്ധിച്ചു. ഹരിത വിപ്ലവത്തെത്തുടർന്ന് പഞ്ചാബിന്റെ അഭിവൃദ്ധി മറ്റ് സംസ്ഥാനങ്ങൾക്ക് ആഗ്രഹിക്കാനാവുന്ന ഒരു മാതൃകയായി.[17]
എന്നിരുന്നാലും, പഞ്ചാബിൽ പ്രാരംഭ അഭിവൃദ്ധി ഉണ്ടായിട്ടും, ഹരിത വിപ്ലവം ഇന്ത്യയിലുടനീളം വളരെയധികം വിവാദങ്ങൾ നേരിട്ടു.
ഹരിത വിപ്ലവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളിൽ എച്ച്‌വൈവി വിത്തുകൾ ഉപയോഗിക്കുന്ന നിരവധി ചെറുകിട കർഷകരുടെ ജലസേചന സമ്പ്രദായങ്ങളും കീടനാശിനികളും വർദ്ധിപ്പിക്കാനുള്ള ആവശ്യങ്ങളും ഉൾപ്പെടുന്നു. വാസ്തവത്തിൽ, വിലകൂടിയ കീടനാശിനികൾക്കും ജലസേചന സംവിധാനങ്ങൾക്കും അവർ കൂടുതൽ പണം നൽകേണ്ടതുണ്ട്, ഇത് ഗ്രാമീണ കർഷകരെ വായ്പയെടുക്കാൻ പ്രേരിപ്പിക്കുന്നു - സാധാരണഗതിയിൽ ഉയർന്ന പലിശ നിരക്കിൽ.[12] അമിതമായി കടം വാങ്ങുന്നത് സാധാരണയായി കർഷകരെ കടത്തിലാക്കുന്നു.
ഇതിനുപുറമെ, ഇന്ത്യയുടെ ഉദാരവൽക്കരിച്ച സമ്പദ്‌വ്യവസ്ഥ കർഷകരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇതാണ് രണ്ടാമത്തെ ഹരിത വിപ്ലവം എന്ന് ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ എഴുതുന്നു. ആദ്യത്തെ ഹരിത വിപ്ലവം പൊതുവേ ഇന്ത്യൻ സർക്കാർ ധനസഹായം നൽകി അവതരിപ്പിച്ചതാണ്. എന്നാൽ ഈ പുതിയ ഹരിത വിപ്ലവം, നവലിബറൽ ആശയത്തിൽ സ്വകാര്യ (വിദേശ) താൽപ്പര്യങ്ങളാൽ, പ്രത്യേകിച്ച് മൊൺസാന്റോ പോലുള്ള എംഎൻസികളാൽ നയിക്കപ്പെടുന്നു. ആത്യന്തികമായി, ഇത് ഇന്ത്യയിലെ കൃഷിസ്ഥലങ്ങളുടെ ഉടമസ്ഥത വിദേശികളിലേക്ക് എത്തുന്നതിലേക്ക് നയിക്കുന്നു, ഇത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് തുരങ്കംവെക്കുന്നു.[12]
കർഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പ്രത്യേകിച്ച് പഞ്ചാബിൽ പ്രകടമായിട്ടുണ്ട്. അവിടെ ഗ്രാമീണ മേഖലയിലെ ആത്മഹത്യാനിരക്കിൽ ഭയാനകമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.[12] റിപ്പോർട്ട് ചെയ്യപ്പെടാത്ത എണ്ണമറ്റ കേസുകൾ ഒഴിവാക്കിയാൽ കൂടി, 1992-93 കളിൽ പഞ്ചാബിൽ ആത്മഹത്യകളുടെ എണ്ണത്തിൽ 51.97% വർദ്ധനവുണ്ടായതായി കണക്കാക്കപ്പെടുന്നു, രാജ്യത്ത് മൊത്തത്തിൽ രേഖപ്പെടുത്തിയത് 5.11 ശതമാനം വർദ്ധനവ് മാത്രമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2019 ലെ ഇന്ത്യൻ വാർത്താ റിപ്പോർട്ട് അനുസരിച്ച്, കടബാധ്യത ഇന്നും പഞ്ചാബി ജനതയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി തുടരുകയാണ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഞ്ചാബിൽ 900 ലധികം കർഷകർ ആത്മഹത്യ ചെയ്തു.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതവും അനുചിതവുമായ ഉപയോഗം ജലാശങ്ങൾ മലിനമാക്കുകയും പ്രകൃതിക്ക് ഗുണം ചെയ്യുന്ന പ്രാണികളെയും വന്യജീവികളെയും നശിപ്പിക്കുകയും ചെയ്തു. ഇത് മണ്ണിന്റെ അമിത ഉപയോഗത്തിന് കാരണമാവുകയും അതിൻ്റെ പോഷകങ്ങൾ അതിവേഗം കുറയുകയും ചെയ്തു. വ്യാപകമായ ജലസേചന സമ്പ്രദായങ്ങൾ മണ്ണിന്റെ നശീകരണത്തിലേക്ക് നയിച്ചു. ഭൂഗർഭജല അളവ് ഗണ്യമായി കുറഞ്ഞു. ചില പ്രധാന വിളകളെ അമിതമായി ആശ്രയിക്കുന്നത് കർഷകരുടെ ജൈവവൈവിധ്യത്തെ നഷ്‌ടപ്പെടുത്തുകയും ചെയ്തു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിന്റെ അഭാവവും രാസവസ്തുക്കളുടെ അമിത ഉപയോഗത്തിലേക്ക് നയിക്കുന്ന ശാസ്ത്രീയമായ അറിവില്ലായ്മയുമാണ് ഈ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.[18]
ഹരിത വിപ്ലവം ജലസേചനമുള്ളതും ഉയർന്ന ഉത്പാദന സാധ്യതയുള്ളതുമായ മഴയുള്ള പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു. ആവശ്യത്തിന് വെള്ളം ലഭിക്കാത്ത ഗ്രാമങ്ങളും പ്രദേശങ്ങളും ഉപേക്ഷിക്കപ്പെട്ടു, ഇത് പ്രാദേശിക അസമത്വം വർദ്ധിപ്പിച്ചു. ഉയർന്ന ഉത്പാദനക്ഷമതയുള്ള എച്ച്‌വൈവി വിത്തുകൾ സാങ്കേതികമായി ജലവിതരണവും രാസവസ്തുക്കൾ, രാസവളങ്ങൾ മുതലായ മറ്റ് ഇൻപുട്ടിന്റെ ലഭ്യതയും ഉള്ള ഒരു രാജ്യത്ത് മാത്രമേ പ്രയോഗിക്കാൻ കഴിയൂ. വരണ്ട പ്രദേശങ്ങളിൽ പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗം നിരാകരിക്കപ്പെട്ടു.
നല്ല ജലസേചനവും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമുള്ള പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ അനുധവിക്കാനും വേഗത്തിലുള്ള സാമ്പത്തിക വികസനം നേടാനും കഴിഞ്ഞു, അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കാർഷിക ഉൽപാദനത്തിലെ വളർച്ച മന്ദഗതിയിലായി.
{{cite book}}
: |last=
has generic name (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)