സ്ഥാപിതം | 1935 |
---|---|
സ്ഥലം | ജാദവ്പൂർ, കൊൽക്കത്ത., പശ്ചിമ ബംഗാൾ., ഇന്ത്യ. |
വെബ്‌സൈറ്റ് | www.iicb.res.in |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി, കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഇത് സി.എസ്.ഐ.ആറിൻറെ ഘടകമാണ്. 1935-ൽ സ്ഥാപിതമായ ഈ ഗവേഷണശാലയുടെ ആദ്യത്തെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് എന്നായിരുന്നു. 1956- ലാണ് ഈ സ്ഥാപനം സി.എസ്.ഐ.ആറിൻറെ ഭാഗമായത്. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് അത്യന്തം പ്രാധാന്യമുളള നിരവധി സമ്മിശ്രമേഖലകളിൽ ഇവിടെ പരീക്ഷണനിരീക്ഷണങ്ങൾ നടക്കുന്നു. കോളറ, ലെഷ്മാനിയാസിസ്, തുടങ്ങിയവയെ പ്പറ്റിയുളള മൌലിക ഗവേഷണങ്ങൾ, രോഗനിർണ്ണയം,രോഗനിവാരണമാർഗ്ഗങ്ങൾ, ഔഷധങ്ങൾ എന്നീ രംഗങ്ങളിൽ ഐ.ഐ.സി.ബി. മുൻപന്തിയിൽ നിൽക്കുന്നു.