ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്. മതപരവും വർഗ്ഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.
"ഇന്ത്യ ഇന്ത്യക്കാരുടേത്" " ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" " ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി" - മാർ പാറേമ്മാക്കൽ തോമാകത്തനാർ( 1736-1799)
ഇന്ത്യൻ ദേശീയതയെ പറ്റി ആദ്യമായി സംസാരിക്കുന്നത് പാറേമ്മാക്കൽ തോമാകത്തനാർ( 1736-1799) ആണ്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ കാരണമായി. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മധ്യവർഗ്ഗസമൂഹത്തിനിടയിൽ സാമൂഹ്യ-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഈ ഭരണം കാരണമായി.[1] ഇന്ത്യൻ ബിസിനസുകാരുടെയും വ്യവസായികളുടെയും വളർച്ച ബ്രിട്ടീഷ് സർക്കാറുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യൻ സമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന പലരിലും ഇന്ത്യയെന്ന ഏകത്വ മനോഭാവം പരിണാമപ്പെട്ടു തുടങ്ങി.(വക്കീലന്മാർ,ഡോക്ടർ,കോളേജ് വിദ്യാർഥികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ[2][3]. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇത്തരം ദേശീയ വികാരം രൂപപ്പെടുന്നതിൽ ഈ ഉന്നതവർഗ്ഗത്തിന്റെ പങ്ക് പ്രധാന്യമേറിയതായിരുന്നു.[4] 1885-ലെ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന പിൽക്കാലത്ത് ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം, പരമാധികാരം, സാമൂഹ്യനവീകരണം എന്നിവയിലൂന്നിയായിരുന്നു അതിന്റെ പ്രവർത്തനം.[5]
1905-ലെ വിവാദമായ ബംഗാൾ വിഭജനവും ഇന്ത്യൻ സമൂഹത്തിൽ അശാന്തത സൃഷ്ടിക്കാൻ കാരണമായി.[6]
സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വരവും അദ്ദേഹത്തിന്റെ അഹിംസ, നിസ്സഹകരണപ്രസ്ഥാനമുന്നേറ്റങ്ങളും ദേശീയത വളരുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.