ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.(February 2015) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
The Citizenship Act, 1955 | |
---|---|
An Act to provide for acquisition and determination of Indian citizenship. | |
സൈറ്റേഷൻ | Act No 57 of 1955 |
നിയമം നിർമിച്ചത് | Parliament of India |
അംഗീകരിക്കപ്പെട്ട തീയതി | 30 December 1955 |
ഭേദഗതികൾ | |
The Citizenship (Amendment) Act, 1986, The Citizenship (Amendment) Act, 1992, the Citizenship (Amendment) Act, 2003, The Citizenship (Amendment) Act, 2005, and The citizenship (Amendment) Act, 2019 | |
സംഗ്രഹം | |
Along with the Constitution of India, the Citizenship Act, 1955, is the exhaustive law relating to citizenship in India. |
ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ് ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. [1] 1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ് നൽകിയിരുന്നത്. ഇതനുസരിച്ചത് 1955-ലെ പൗരത്വനിയമമാണ് ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.
ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഫെഡറൽ ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസംവിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്. 1955-ൽ ഉണ്ടാക്കിയ പൗരത്വ നിയമമാണ് ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്[2]. ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർവ്വചിക്കാം.
ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നതിനെ ഇങ്ങനെ നിർവ്വചിക്കാം[2].
കേന്ദ്രസർക്കാർ നൽകുന്ന പൗരത്വത്തിൽ, ഏകദേശം സമാനമായ രേഖയാണിത്. ഈ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി ; ഇന്ത്യയിൽ ജനിച്ചതും ഇരട്ട പൗരത്വമുള്ള രാജ്യത്തെ പൗരനുമായിരിക്കണം. കൂടാതെ, 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരനായിരിക്കണം. അല്ലെങ്കിൽ അന്നേ ദിവസം ഇന്ത്യൻ പൗരൻ ആയിരിക്കാൻ യോഗ്യതയുള്ള ആളായിരിക്കണം അപേക്ഷകൻ. അതുമല്ല എങ്കിൽ സ്വാതന്ത്ര്യത്തോടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശത്തുനിന്നുള്ള ആളായിരിക്കണം അപേക്ഷകൻ. ഇങ്ങനെയുള്ള വിഭാഗത്തിൽ പെടുന്നവരുടെ കുട്ടിക്കോ , പേരക്കുട്ടിക്കോ ഓവർസീസ് പൗരത്വം ലഭിക്കാം. എന്നാൽ ആ വ്യക്തി പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരനായിരിക്കരുത്. ഇത്തരം രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ നിന്നും പാസ്സ്പോർട്ട് നൽകില്ല. പക്ഷേ, കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങൾ ലഭിക്കും. ഓവർസീസ് പൗരത്വം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി ലോകസഭയിലോ, നിയമസഭയിലേയോ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം , വോട്ടവകാശം എന്നിവ ഉണ്ടായിരിക്കുന്നതല്ല[2].
മൗലികാവകാശങ്ങളിൽ തന്നെ ഒരു പൗരന് ലഭിക്കുന്നതും അല്ലാത്തതുമായ അവകാശങ്ങളുണ്ട്[2].
മൂന്നുതരത്തിൽ ഒരു ഇന്ത്യൻ പൗരന് തന്റെ പൗരത്വം നഷ്ടപ്പെടാം[2].