Part of a series on |
Constitution of India |
---|
Preamble |
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിന് (പാർലമെന്റിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 97 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
നമ്പർ | വിഷയം |
---|---|
1 | പ്രതിരോധം |
2 | നാവികസേന, കരസേന, വ്യോമസേന, മറ്റു സായുധ സേനകൾ |
2എ | സംസ്ഥാനങ്ങൾക്കകത്തെ സായുധസേനകളുടെ വിന്യാസം |
3 | കൻറോൺമെൻറ് പ്രദേശങ്ങളും അവിടുത്തെ പ്രാദേശിക സ്വയംഭരണാധികാരവും |
4 | കര-വ്യോമ-നാവികസേനാ പ്രവർത്തനങ്ങൾ |
5 | ആയുധങ്ങൾ, തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ |
6 | ആണവോർജത്തിൻറെയും ധാതുവിഭവങ്ങളുടെയും ഉത്പാദനം |
7 | പ്രതിരോധമേഖലയിലെ വ്യവസായങ്ങൾ |
8 | സി ബി ഐ |
9 | രാജ്യസുരക്ഷാസംബന്ധമായ വിഷയങ്ങളിലെ കരുതൽതടങ്കൽ |
10 | വിദേശകാര്യബന്ധം |
11 | നയതന്ത്ര, വ്യാപാര ബന്ധങ്ങൾ |
12 | ഐക്യരാഷ്ട്രസഭ |
13 | അന്താരാഷ്ട്ര സഖ്യങ്ങൾ, സംഘടനകൾ |
14 | വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികളും കരാറുകളും സമ്മേളനങ്ങളും |
15 | യുദ്ധവും സമാധാനവും |
16 | വിദേശ അധികാരം |
17 | പൌരത്വം |
18 | വിദേശികളായ അപരാധികളെ വിട്ടുകൊടുക്കൽ |
19 | പാസ്പോർട്ട്, വിസ |
20 | ഇന്ത്യക്കുപുറത്തേക്കുള്ള തീർത്ഥാടനം |
21 | സമുദ്രാതിർത്തിയിലും ആകാശത്തും വെച്ചുള്ള കടന്നുകയറ്റങ്ങൾ |
22 | റെയിൽവേ |
23 | ദേശീയപാത |
24 | ദേശീയജലപാതയിലെ സഞ്ചാരവും മത്സ്യബന്ധനവും |
25 | സമുദ്രമേഖലയിലെ സഞ്ചാരവും മത്സ്യബന്ധനവും |
26 | ലൈറ്റ് ഹൌസുകൾ |
27 | പ്രധാന തുറമുഖങ്ങൾ |
28 | കപ്പൽവിലക്കുകൾ, നാവികാശുപത്രികൾ |
29 | വ്യോമമാർഗങ്ങൾ, വ്യോമായനങ്ങൾ |
30 | റെയിൽവേ, കടൽ, ആകാശം എന്നിവിടങ്ങളിലൂടെയുള്ള ചരക്ക്, ഗതാഗതങ്ങൾ |
31 | തപാൽ, ടെലിഫോൺ, വയർലെസ് തുടങ്ങിയ ആശയവിനിമയോപാധികൾ |
32 | യൂണിയൻറെ സ്വത്തുവകകൾ |
33 | |
34 | പിൻതുടർച്ചാവകാശികളില്ലാത്ത പ്രഭുക്കൻമാരുടെ സ്വത്തുവകകൾ |
35 | പൊതുകടം |
36 | നാണയം, കമ്മട്ടം, വിദേശ വിനിമയം |
37 | വിദേശ വായ്പകൾ |
38 | ഭാരതീയ റിസർവ് ബാങ്ക് |
39 | പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് |
40 | കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലോട്ടറികൾ |
41 | വിദേശവ്യാപാരങ്ങൾ |
42 | അന്തർസംസ്ഥാന വ്യാപാരങ്ങൾ |
43 | സഹകരണസംഘങ്ങൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ |
44 | ഒന്നിലേറെ സംസ്ഥാനങ്ങളുടെ പരിധികളിൽപെടുന്ന എല്ലാ സ്ഥാപനങ്ങളും |
45 | ബാങ്കിംഗ് |
46 | ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയവ |
47 | ഇൻഷ്വറൻസ് |
48 | ഓഹരിവിപണികളും സ്റ്റോക് എക്സ്ചേഞ്ചുകളും |
49 | പേറ്റന്റുകൾ, കണ്ടുപിടിത്തങ്ങൾ, ഡിസൈനുകൾ; പകർപ്പവകാശം |
50 | അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങൾ |
51 | കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം |
52 | പൊതുതാൽപര്യമുള്ള മേഖലകളിലെ വ്യവസായങ്ങൾ |
53 | എണ്ണപ്പാടങ്ങൾ, ഖനികൾ; പെട്രോളിയം ഉത്പന്നങ്ങൾ |
54 | ഖനികളിലും ധാതുഖനനത്തിലും മേലുള്ള നിയന്ത്രണങ്ങൾ |
55 | ഖനികളിലേയും എണ്ണപ്പാടങ്ങളിലേയും തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ |
56 | അന്തർസംസ്ഥാന നദീ വിഷയങ്ങളിലെ ക്രമീകരണങ്ങൾ |
57 | സമുദ്രാതിർത്തിക്ക് പുറമേയുള്ള മത്സ്യബന്ധനം |
58 | ഉപ്പിൻറെ ഉത്പാദനവും വിതരണവും |
59 | കറുപ്പിൻറെ കൃഷിയും ഉത്പാദനവും കയറ്റുമതിയും |
60 | സിനിമാനിർമ്മാണം |
61 | കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന വ്യാവസായിക തർക്കങ്ങൾ |
62 | ഇന്ത്യൻ ലൈബ്രറി, ഇന്ത്യൻ മ്യൂസിയം, ഇംപീരിയൽ വാർ മ്യൂസിയം, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ യുദ്ധ സ്മാരകം എന്നിവയും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും |
63 | ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലീം സർവകലാശാല ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ |
64 | ദേശീയ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ |
65 | കുറ്റാന്വേഷണമേഖലയിലെ ഗവേഷണ, പരിശീലന സ്ഥാപനങ്ങൾ, ഏജൻസികൾ |
66 | ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം |
67 | പുരാതന ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും, പുരാവസ്തു പ്രാധാന്യമുള്ള അവശിഷ്ടങ്ങളും |
68 | സർവ്വേ ഓഫ് ഇന്ത്യ; ഇന്ത്യയുടെ ഭൌമശാസ്ത്ര, സസ്യശാസ്ത്ര, ജന്തുശാസ്ത്ര, നരവംശശാസ്ത്ര സർവേകൾ; കാലാവസ്ഥാപഠന സ്ഥാപനങ്ങൾ |
69 | കാനേഷുമാരി |
70 | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ |
71 | കേന്ദ്രപെൻഷനുകൾ |
72 | തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ |
73 | പാർലമെൻറ് അംഗങ്ങളുടെ വേതനം |
74 | പാർലമെൻറ് അംഗങ്ങളുടെ സവിശേഷാധികാരങ്ങൾ |
75 | രാഷ്ട്രപതി, ഗവർണർ, കേന്ദ്രമന്ത്രിമാർ, സി എ ജി തുടങ്ങിയവരുടെ സേവനവ്യവസ്ഥകൾ |
76 | കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ് |
77 | സുപ്രീംകോടതിയുടെ നിയമനവും നിയമങ്ങളും അധികാരങ്ങളും |
78 | ഹൈക്കോടതിയുടെ നിയമനം |
79 | ഹൈക്കോടതിയുടെ അധികാരപരിധി കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കൽ |
80 | സംസ്ഥാന പോലീസ് സേനയുടെ അധികാരം സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കൽ |
81 | അന്തർ സംസ്ഥാന കുടിയേറ്റവും അതിനുള്ള വിലക്കും |
82 | വരുമാനനികുതി |
83 | ചരക്കുനികുതികൾ |
84 | ലഹരിവസ്തുക്കൾക്കുമേലുള്ള നികുതികൾ |
85 | കോർപ്പറേറ്റ് നികുതി |
86 | വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾക്കുമേലുള്ള നികുതികൾ |
87 | ഭൂനികുതി |
88 | ദാനനികുതി |
89 | റെയിൽ, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചർക്ക്-ഗതാഗതങ്ങൾക്ക് മേലുള്ള നികുതി |
90 | ഓഹരിവിപണികളിലെയും സ്റ്റോക് എക്സ്ചേഞ്ചുകളിലെയും നികുതികൾ |
91 | ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ചില്ലറ ബില്ലുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകൾ, രസീതുകൾ എന്നിവയ്ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ |
92 | പത്രങ്ങൾ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചതും അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ചതുമായ നികുതികൾ |
92എ | പത്രങ്ങൾ ഒഴികെയുള്ള ചരക്കുകളുടെ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചുള്ള നികുതികൾ |
92ബി | രാജ്യത്തിനകത്ത് കയറ്റുമതി ചെയ്ത ചരക്കുകളുടെ മേലുള്ള നികുതി |
92സി | സർവീസ് ടാക്സുകൾ |
93 | ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ നിയമലംഘനങ്ങളും |
94 | ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സർവേകളും സ്ഥിതിവിവരകണക്കുകളും |
95 | ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ സുപ്രീം കോടതി ഒഴികെയുള്ള കോടതികളുടെ അധികാരപരിധിയും അധികാരങ്ങളും |
96 | ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ കോടതി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളും |
97 | ലിസ്റ്റ് II, ലിസ്റ്റ് III എന്നിവയിൽ ഒന്നും പെടാത്ത എല്ലാ വകുപ്പുകളിലും നിയമനിർമ്മാണം നടത്താനുള്ള അധികാരം യൂണിയനിൽ നിക്ഷിപ്തമാണ്. |
അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
നമ്പർ | വിഷയം |
---|---|
1 | ക്രമസമാധാനം |
2 | പോലീസ് |
3 | ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും |
4 | ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ |
5 | തദ്ദേശ ഭരണകൂടങ്ങൾ |
6 | പൊതു ആരോഗ്യവും ശുചിത്വവും |
7 | തീർത്ഥാടനം |
8 | മദ്യം |
9 | വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം |
10 | ശവകുടീരങ്ങളും ശ്മശാനങ്ങളും |
11 | |
12 | ലൈബ്രറികൾ, മ്യൂസിയങ്ങൾ, മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ |
13 | റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ |
14 | കൃഷിയും കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും |
15 | മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും |
16 | കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക |
17 | ജലവിതരണം |
18 | ഭൂമി |
19 | |
20 | |
21 | മത്സ്യബന്ധനം |
22 | കോർട്ട്സ് ഏഫ് വാർഡ്സ് |
23 | ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ |
24 | വ്യവസായങ്ങൾ |
25 | ഗ്യാസും ഗ്യാസ് വർക്കുകളും |
26 | സംസ്ഥാനത്തിനുള്ളിലെ വാണിജ്യം |
27 | ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും |
28 | വിപണിനിരക്കുകൾ |
29 | |
30 | വായ്പയും വായ്പയിടപാടുകാരും |
31 | സത്രങ്ങളും അവയുടെ നടത്തിപ്പും |
32 | ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ |
33 | വിനോദകേന്ദ്രങ്ങൾ: തിയേറ്ററുകൾ, നാടകശാലകൾ, കായികകേന്ദ്രങ്ങൾ |
34 | ചൂതാട്ടവും വാതുവെപ്പും |
35 | സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ |
36 | |
37 | നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് |
38 | നിയമസഭാംഗങ്ങളുടെ വേതനം |
39 | നിയമസഭാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ |
40 | സംസ്ഥാന മന്ത്രിമാരുടെ വേതനം |
41 | പൊതു സർവീസുകൾ, പി എസ് സി |
42 | സംസ്ഥാന പെൻഷൻ |
43 | സംസ്ഥാനത്തിൻറെ പൊതുകടം |
44 | ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം |
45 | ഭൂനികുതി |
46 | കാർഷിക വരുമാനത്തിന്മേൽ നികുതി |
47 | കാർഷികഭൂമിയുടെ കൈമാറ്റം |
48 | കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി |
49 | ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി |
50 | ധാതുക്കളുടെമേലുള്ള നികുതി |
51 | ലഹരിവസ്തുക്കൾ |
52 | |
53 | വൈദ്യുതി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി |
54 | പത്രം ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി |
55 | പത്രങ്ങളിലും റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി |
56 | റോഡ് വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി |
57 | വാഹനനികുതി |
58 | മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി |
59 | ടോൾ |
60 | പ്രൊഫഷണൽ നികുതി |
61 | കാപിറ്റേഷൻ നികുതി |
62 | ആഡംബര നികുതി |
63 | ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി |
64 | ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ |
65 | സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ |
66 | കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും |
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
നമ്പർ | വിഷയം |
---|---|
1 | ക്രിമിനൽ നിയമങ്ങൾ, ഇന്ത്യൻ പീനൽ കോഡിൽ ഉള്ള എല്ലാ കാര്യങ്ങളും |
2 | ക്രിമിനൽ നടപടിക്രമം, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും |
3 | സംസ്ഥാനത്തിൻറെ സുരക്ഷക്കും ക്രമസമാധാനപാലനത്തിനും വേണ്ട കരുതൽ തടങ്കൽ നടപടികൾ |
4 | തടവുപുള്ളികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് വിട്ട് നൽകൽ |
5 | വിവാഹവും വിവാഹമോചനവും; ശിശുക്കളും പ്രായപൂർത്തിയാകാത്തവരും; ദത്തെടുക്കൽ; ഇഷ്ടദാനവും പിൻതുടർച്ചാവകാശവും; കൂട്ടുകുടുംബവും ഭാഗംവെപ്പും |
6 | കൃഷിഭൂമിയൊഴികെയുള്ള സ്ഥലങ്ങളുടെ കൈമാറ്റം |
7 | കരാറുകൾ |
8 | ശിക്ഷാർഹമായ കുറ്റങ്ങൾ |
9 | പാപ്പരത്തം |
10 | ട്രസ്റ്റുകളും രക്ഷാധികാരികളും |
11 | ഔദ്യോഗിക ട്രസ്റ്റുകളുടെയും സാധാരണ ട്രസ്റ്റുകളുടെയും രക്ഷാധികാരികൾ |
11എ | ഹൈക്കോടതിയും സൂപ്രീംകോടതിയും ഒഴികെയുള്ള എല്ലാ കോടതികളുടെയും ഭരണഘടനാപരവും സംഘടനാപരവുമായ നിയന്ത്രണം |
12 | തെളിവുകളും സത്യവാങ്മൂലങ്ങളും; നിയമങ്ങൾ, പൊതു നടപടികൾ, രേഖകൾ, ജുഡീഷ്യൽ നടപടികൾ എന്നിവ അംഗീകരിക്കൽ |
13 | സിവിൽ നടപടിക്രമം, കോഡ് ഓഫ് സിവിൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും |
14 | കോടതിയലക്ഷ്യം, സുപ്രീംകോടതിയിലേത് ഒഴികെ |
15 | നാടോടികളും ദേശാടനഗോത്രങ്ങളും |
16 | ചിത്തഭ്രമവും മാനസിക വൈകല്യവും |
17 | മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുക |
17എ | കാടുകൾ |
17ബി | വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം |
18 | ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ |
19 | മരുന്നുകളും വിഷങ്ങളും |
20 | സാമ്പത്തികാസൂത്രണവും സാമൂഹ്യാസൂത്രണവും |
20എ | കുടുംബാസൂത്രണവും ജനസംഖ്യാനിയന്ത്രണവും |
21 | വാണിജ്യ വ്യവസായ കുത്തകകൾ, കമ്പനികൾ, ട്രസ്റ്റുകൾ |
22 | ട്രേഡ് യൂണിയനുകൾ; വ്യാവസായിക തൊഴിൽ തർക്കങ്ങൾ |
23 | സാമൂഹികസുരക്ഷ; തൊഴിലും തൊഴിലില്ലായ്മയും |
24 | തൊഴിൽ സാഹചര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ടുകൾ, തൊഴിലാളികളുടെ നഷ്ടപരിഹാരം, വാർദ്ധക്യകാല പെൻഷനുകൾ, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ ക്ഷേമം |
25 | വിദ്യാഭ്യാസം; ഉന്നതവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം |
26 | മെഡിക്കൽ നിയമരംഗങ്ങളിലെ ഉദ്യോഗങ്ങൾ |
27 | ദുരിതാശ്വാസവും പുനരധിവാസവും |
28 | ചാരിറ്റബൾ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ അവയുടെ സമഭാവനകൾ |
29 | മനുഷ്യർ, മൃഗങ്ങൾ, ചെടികൾ എന്നിവയെ ബാധിക്കുന്ന സാംക്രമികമായ രോഗങ്ങളോ കീടങ്ങളോ |
30 | ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ |
31 | പ്രധാനപ്പെട്ടതൊഴികെയുള്ള തുറമുഖങ്ങൾ |
32 | ഉൾനാടൻ ജലപാതകളിലെ മത്സ്യബന്ധനവും സഞ്ചാരവും |
33 | ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റകൾ, അസംസ്കൃത പരുത്തി, ചണം എന്നിവയുടെ ഉത്പാദനവും വിതരണവും വ്യാപാരവും |
33എ | മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതൊഴികെ അളവുതൂക്കങ്ങൾ |
34 | വിലനിയനിയന്ത്രണം |
35 | യന്ത്രവൽകൃത വാഹനങ്ങളും അത്തരം വാഹനങ്ങളുടെ നികുതിയും |
36 | നിർമ്മാണശാലകൾ |
37 | ബോയിലറുകൾ |
38 | വൈദ്യുതി |
39 | പത്രങ്ങൾ, പുസ്തകങ്ങൾ, പ്രിൻറിങ്ങ് പ്രസ്സുകൾ |
40 | ദേശീയപ്രാധാന്യമില്ലാത്ത പുരാവസ്തുക്കൾ, പ്രദേശങ്ങൾ |
41 | സ്ഥലമേറ്റെടുപ്പ് |
42 | വസ്തുവകകളുടെ ഏറ്റെടുപ്പും കൈവശപ്പെടുത്തലും |
43 | പൊതുതാൽപര്യപ്രകാരമോ നികുതിയിനത്തിലോ ഉള്ള തിരിച്ചുപിടിക്കലുകൾ |
44 | ജുഡീഷ്യൽ സ്റ്റാമ്പുകൾ വഴി ശേഖരിച്ച ഫീസ് ഒഴികെയുള്ള സ്റ്റാമ്പ് ഡ്യൂട്ടികൾ |
45 | ലിസ്റ്റ് II അല്ലെങ്കിൽ ലിസ്റ്റ് III ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങൾക്കാവശ്യമായ അന്വേഷണങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും |
46 | സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ |
47 | കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും |