Indrani Rahman | |
---|---|
ജനനം | Indrani Bajpai സെപ്റ്റംബർ 19, 1930 |
മരണം | ഫെബ്രുവരി 5, 1999 | (പ്രായം 68)
തൊഴിൽ | Indian classical dancer, choreographer, |
ജീവിതപങ്കാളി(കൾ) | Habib Rahman |
പുരസ്കാരങ്ങൾ | 1969: Padma Shri 1981:Sangeet Natak Akademi Award |
പ്രസിദ്ധയായ ഇന്ത്യൻ നർത്തകിയും സൌന്ദര്യ മത്സര്യ വിജയിയും ആയിരുന്നു ഇന്ദ്രാണി റെഹ്മാൻ.(September 19, 1930, ചെന്നൈ - February 5, 1999, ന്യൂ യോർക്ക് )നർത്തകിയായിരുന്ന രാഗിണീദേവി ആയിരുന്നു മാതാവ് . മാതാവിന്റെ ശിക്ഷണത്തിൽ നൃത്തം പഠിച്ചു. പന്തല്ലൂർ ചൊക്കലിംഗം പിള്ളയുടെ ശിഷ്യയായി ഭരതനാട്യവും കലാമണ്ഡലം ചിന്നമ്മു അമ്മയുടെ ശിഷ്യത്വത്തിൽ മോഹിനിയാട്ടവും അഭ്യസിച്ചു. കുച്ചിപ്പുഡി, ഒഡീസി, കഥകളി എന്നിവയിലും ഇവർക്ക് നല്ല കഴിവുണ്ട് . ഗുരു ഗോപിനാഥിന്റെസംഘത്തിൽ ചേർന്ന് ഇന്ത്യയിലുടനീളം നൃത്തപരിപാടികൾ അവതരിപ്പിച്ചു. കുച്ചിപ്പുഡി ആദ്യമായി വിദേശത്ത് അവതരിപ്പിച്ചത് ഇന്ദ്രാണിയായിരുന്നു. ഒഡീസിയുടെ പ്രചാരണത്തിനും ഇവർ നേതൃത്വം നൽകി. സൗന്ദര്യമത്സരത്തിൽ മിസ് ഇന്ത്യ (1952) ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രാണിക്ക് 1969-ൽ പത്മശ്രീ ബഹുമതി ലഭിച്ചു.