Part of a series on |
സ്വാതന്ത്ര്യം |
---|
Concepts |
Rights സ്വതന്ത്ര ഇച്ഛ Moral responsibility |
By type |
Academic · Civil Economic · Intellectual Political · Scientific |
By right |
Assembly · Association Education · Information Movement · Press Religion · അഭിപ്രായസ്വാതന്ത്ര്യം Speech (schools) · Thought |
ഡിജിറ്റൽ അവകാശങ്ങൾ, വിവര സ്വാതന്ത്ര്യം, ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനുള്ള അവകാശം, ഇന്റർനെറ്റ് സെൻസർഷിപ്പിൽ നിന്നുള്ള സ്വാതന്ത്ര്യം, നെറ്റ് ന്യൂട്രാലിറ്റി എന്നിവ ഉൾക്കൊള്ളുന്ന വളരെ വിപുലമായ പദമാണ് ഇന്റർനെറ്റ് സ്വാതന്ത്ര്യം എന്നത്. ഇൻറർനെറ്റ് വഴി ജനങ്ങളുടെ സെൻസർഷിപ്പ് സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള ഗവൺമെന്റിന്റെ രീതികളെ നേരിടാൻ ഉദ്ദേശിക്കുന്ന പൊതു-സ്വകാര്യ സംരംഭങ്ങളുടെ ഒരു പരമ്പരയെ ഇന്റർനെറ്റ് ഫ്രീഡം എന്നു പരമാർശിക്കാറുണ്ട്.[1] സ്റ്റേറ്റ് സെൻസർഷിപ്പ് ഒഴിവാക്കുക, ഓൺലൈനിൽ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക, വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് നിയന്ത്രിക്കുന്ന ഏതെങ്കിലും നടപടി തടയുക എന്നെ ലക്ഷ്യങ്ങൾ ഈ സംരംഭങ്ങൾക്ക് പൊതുവായുണ്ട്.[1]
ഇന്നത്തെ സാങ്കേതിക യുഗത്തിൽ, വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും, പൗരന്മാരുടെ സമാഹരണത്തിനും, മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒരു പ്രധാന സംവിധാനമായി ഇൻറർനെറ്റ് മാറിയിരിക്കുന്നു.[2] എന്നിട്ടും ലോകമെമ്പാടും, ഗവൺമെന്റുകൾ ദേശീയ സുരക്ഷാ നിയന്ത്രണങ്ങൾ, ഐടി/ഇന്റർനെറ്റ് നിയമങ്ങൾ, അപകീർത്തിപ്പെടുത്തൽ നിയമങ്ങൾ, പൊതു നിയമങ്ങൾ, ഉള്ളടക്ക നിയന്ത്രണം എന്നിവയുൾപ്പെടെ വിവിധ രീതികൾ ഉപയോഗിച്ച് ഇന്റർനെറ്റ് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നു.[2]
ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി പിന്തുണയ്ക്കുന്നവരിൽ 2012-ൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം മനുഷ്യാവകാശമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടുന്നു [3] എറിക് സ്റ്റെർനർ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളോട് യോജിക്കുന്നു, എന്നാൽ ജനാധിപത്യത്തിലും മറ്റ് സ്വാതന്ത്ര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മികച്ച തന്ത്രമെന്ന് കരുതുന്നു. [4]
ഇന്റർനെറ്റ് സ്വാതന്ത്ര്യം സംബന്ധിച്ച ഫ്രീഡം ഹൌസ് സ്കെയിലിൽ 2022 ൽ ഒന്നാം സ്ഥാനത്ത് ഐസലാന്റ് ആണ്, ഈസ്റ്റോണിയ, കോസ്റ്ററിക്ക, കാനഡ, തയ്വാൻ എന്നെ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.[5]
ജെ. ഗോൾഡ്‌സ്മിത്ത്, സംസാര സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള മൗലികാവകാശങ്ങളും അത് ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതും തമ്മിലുള്ള പൊരുത്തക്കേടുകൾ കുറിക്കുന്നു. [6] കൂടാതെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഓൺലൈനിലെ ഉള്ളടക്കത്തിന്റെ കൃത്യതയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ചില തരത്തിലുള്ള സംഭാഷണങ്ങളുടെ വ്യാപനം എല്ലാ രാജ്യങ്ങളിലും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിഷയമായി തുടരുന്നു.
ഇന്റർനെറ്റ് സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിൽ ചില സൈറ്റുകളും അല്ലെങ്കിൽ വാക്കുകളും നിരോധിക്കാൻ ചില രാജ്യങ്ങൾ പ്രവർത്തിക്കുന്നു. [7] ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (PRC) ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഇന്റർനെറ്റ് സെൻസർഷിപ്പ് നിയന്ത്രണ സംവിധാനങ്ങൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ്. [8] 2016 ലെ ഫ്രീഡം ഹൗസ് കണക്കെടുപ്പിൽ 2014-ലും 2015-ലും നേടിയ നേട്ടങ്ങൾ നികത്തിക്കൊണ്ട് ഇന്ത്യയിലെ ഇന്റർനെറ്റ് സ്വാതന്ത്ര്യം അളക്കുന്ന സ്കോർ ചെറുതായി കുറഞ്ഞു 41 (0 മികച്ചതും 100 മോശമായതും) ആയി.[9] 2020-ൽ ഫ്രീഡം ഹൗസ് നടത്തിയ കണക്കെടുപ്പിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ 64 രാജ്യങ്ങളിൽ ചൈന അവസാന സ്ഥാനത്തെത്തി. [10] 2021 ൽ ഫ്രീഡം ഹൗസ് നടത്തിയ കണക്കെടുപ്പിൽ മ്യാൻമർ, ബെലറൂസ്, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇൻറർനെറ്റ് സ്വാതന്ത്ര്യ തകർച്ച രേഖപ്പെടുത്തിയത്.[11]