പ്രമുഖ ഹദീഥ് വിശാരദനും ശാഫിഈ മദ്‌ഹബ് പണ്ഡിതനുമായിരുന്നു ഇബ്ൻ അൽ സലാഹ് എന്ന പേരിൽ വിശ്രുതനായ അബൂ ഉമർ ഉഥ്മാൻ ബിൻ അബ്ദുറഹ്‌മാൻ ( അറബി: أبو عمر عثمان بن عبد الرحمن صلاح الدين الكرديّ الشهرزوريّ)(c. 1181 CE/577 AH – 1245/643). കുർദ് വംശജനായ ഇദ്ദേഹം കുർദ്ദിസ്ഥാനിലെ ഇർബിലിൽ ജനിച്ചു[1]. മൊസൂളിലാണ് ഇബ്ൻ അൽ സലാഹ് വളർന്നത്. പിന്നീട് ദമാസ്കസിലേക്ക് പോയ അദ്ദേഹം അവിടെ വെച്ച് അന്തരിച്ചു[2][3]. ശാഫിഈ പണ്ഡിതരിലെ ശൈഖ് എന്നാണ് അൽ ദഹബി ഇബ്ൻ അൽ സലാഹിനെ വിശേഷിപ്പിക്കുന്നത്.
{{cite book}}
: CS1 maint: unrecognized language (link)