ജനനം | March 1150[1] Valencia, Spain |
---|---|
മരണം | November 1235[1][2] Cairo, Egypt | (aged 85)
കാലഘട്ടം | Medieval Era |
പ്രദേശം | Iberian Peninsula and North Africa |
ചിന്താധാര | Zahiri |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
പൂർണ്ണനാമം അബുൽഖത്വാബ് ഉമർ ബിൻ ഹസൻ ബിൻ അലിയ്യു ബിൻ മുഹമ്മദ് ബിൻ ഫറജു ബിൻ ഖലഫ്(റ). ഹിജ്‌റ വർഷം (544-546-548) ദുൽഖഅ്ദ മാസത്തിന്റെ തുടക്കത്തിൽ ഉൻദുലുസിലെ ബലൻസിയ എന്ന പ്രദേശത്ത് ജനിച്ചു. ഹിജ്‌റ 633 റബീഉൽ അവ്വൽ 14 ചൊവ്വാഴ്ച കൈറോവിൽ വഫാത്തായി. പിതാവ് വഴി പ്രമുഖ സ്വഹാബി വര്യൻ ദിഹ്യത്തുൽ ഖലബി(റ) വിലേക്കും മാതാവ് വഴി അലി(റ)യുടെ മകൻ ഹുസൈൻ(റ) വിലേക്കും ചെന്നെത്തുന്നത് കൊണ്ട് ദുന്നസബൈനി(ذو النسبين) എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.[3]
ഹദീസ് പഠനത്തിനായി ഉൻദുലുസിലെ മുസ്‌ലിം നാടുകൾക്ക് പുറമെ മൊറോക്കോ, ആഫ്രിക്ക, ഈജിപ്ത്, സിറിയ, ഇറാഖ്, തുടങ്ങി ഒട്ടുനവളരെ രാഷ്ട്രങ്ങളിൽ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അറബി വ്യാകരണ ശാസ്ത്രം, ഭാഷ, അറബിക്കവിത തുടങ്ങിയവയിലും അദ്ദേഹം അവഗാഹം നേടിയിട്ടുണ്ട്്.
ഹിജ്‌റ 604-ൽ ഖുറാസാനിലേക്കുള്ള യാത്രയിൽ ഇബ്‌നുദിഹ് യ(റ) ഇർബൽ പട്ടണത്തിലെത്തിപ്പെട്ടപോൾ ആനാട്ടിലെ രാജാവായ മുള്വഫർ ബിൻ സൈനുദ്ദീൻ(റ) നബിയുടെ മൗലിദ് വിപുലമായി കൊണ്ടാടുന്നത് കണ്ടു തുടർന്ന് 'അത്തൻവീർ ഫീമൗലിദി സ്സിറാജുൽ മുനീർ' എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥം രജിച്ച് രാജാവിനെ അത് വായിച്ചു കേൾപ്പിച്ചു. ഈ ഗ്രന്ഥം രചിച്ചതിന്റെ പേരിൽ 1000 ദീനാർ പാരിതോഷികമായി രാജാവ് നൽകുകയും ചെയ്തു.[4]