ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അഹ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി ഇബ്‌നു ഹജർ അൽ ഹയ്തമി അൽമക്കി(അറബി:ابن حجر الهيتمي المكي) ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിതനും[2] ഗ്രന്ഥകാരനുമാണ്.[3]
ഹിജ്‌റ വർഷം 909 റജബ് മാസം ഈജിപ്ത്തിലെ മിസ്റ് പട്ടണത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അബൂഹൈത്തം എന്ന പ്രദേശത്ത് ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ വളർത്തിയത് ശംസുദ്ധീൻ ഇബ്ൻ അബൂഹമായിലും ശംസുദ്ദീനുശ്ശന്നാവിയുമായിരുന്നു. അവരുടെ നിർദ്ദേശമനുസരിച്ച് അഹ്മദുൽബദവിയിൽ നിന്ന് ബാല പാഠങ്ങൾ പഠിച്ചതിന് ശേഷം ഈജിപ്തിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ ജാമിഅ അൽഅസ്ഹറിൽ തുടർ പഠനം നടത്തുകയും ഖൂർആൻ മനപ്പാഠമാക്കുകയും ചെയ്തു. ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ഗൂരുവര്യന്മാർ ഫത്‌വ(ഇസ്ലാമിക കര്മശാസ്ത്രത്തിലെ ഉപദേഷക അഭിപ്രായം) നൽകാനും ക്ലാസെടുക്കാനുമുള്ള അനുവാദം നൽകി. ഖുർആൻ വ്യാഖ്യാനം, നബിയുടെ ഹദീസുകൾ, തർക്കശാസ്ത്രം, കർമശാസ്ത്രം, ഫറാഇള്, കണക്ക്, സ്വൂഫിസം എന്നിവയിൽ പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ ഉപ്പാപ്പ ആവശ്യത്തിന് മാത്രമേ സംസാരിച്ചിരുന്നുള്ളു. കല്ലിനെ പോലെ നിശ്ശബ്ദനായ വ്യക്തിയായിരുന്നത് കൊണ്ട് 'കല്ല്' എന്ന അർത്ഥം വരുന്ന ഹജർ എന്ന പേരിൽ പ്രസിദ്ധനായി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങൾകിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇദ്ദേഹത്തിലേക്ക് ചേർത്തിയാണ് ഇബ്‌നുഹജർ എന്ന പേര് വന്നത്.
ഇബ്നു ഹജർ അൽ ഹൈതമി 1527 ൽ തന്റെ അധ്യാപകനായ അബുൽ ഹസൻ ബക്‌രിയോടൊപ്പം മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. ഈ യാത്രയിലാണ് കർമശാസത്രത്തിൽ ഗ്രന്ഥമെഴുതാൻ തീരുമാനിച്ചത്. 1533 വീണ്ടും മക്കയിൽ പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചൈതു. മക്കയിൽ രചന, അധ്യാപനം, ഫത്‌വാ നിർവഹണം എന്നിവയിൽ കേന്ദ്രീകരിച്ചു. ശാഫീ കർമശാസ്ത്രം ഹദീസ്, ഹദീസ് വ്യാഖ്യാനം, ഖവാഇദുൽ അഖാഇദ് എന്നിവയിൽ കൃതികൾ രചിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് തന്റെ ഏറ്റവും പ്രസിദ്ധമായ തുഹ്ഫതുൽ മുഹ്താജ് ബി ശറഹിൽ മിൻഹാജ് എന്ന കൃതി രചിക്കുന്നത്. ഇമാം നവവിയുടെ മിൻഹാജുത്വാലിബീൻ എന്ന കൃതിയുടെ വ്യാഖ്യാനമായിരുന്നു ഈ കൃതി.[4][5][6][7][8][9]
↑ 1.01.1Aaron Spevack, The Archetypal Sunni Scholar: Law, Theology, and Mysticism in the Synthesis of Al-Bajuri, p 77. State University of New York Press, 1 October 2014. ISBN143845371X
↑Arendonk, C. van; Schacht, J.. "Ibn Ḥad̲j̲ar al-Haytamī." Encyclopaedia of Islam, Second Edition. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel, W.P. Heinrichs. Brill Online, 2014. Reference. 16 November 2014