ഇരാവതി കാർവെ | |
---|---|
![]() | |
ജനനം | |
മരണം | ഓഗസ്റ്റ് 11, 1970 |
തൊഴിൽ | നരവംശശാസ്ത്രജ്ഞ |
ജീവിതപങ്കാളി | ദിനകർ ധോണ്ടോ കാർവെ |
ഒരു നരവംശ ശാസ്ത്രജ്ഞയാണ് ഇരാവതി കാർവെ ( ജനനം:ഡിസം:15,1905, മരണം: ആഗ്ഗസ്റ്റ് 11 1970) ബർമ്മ ( മ്യാൻമർ)യിൽ ജനിച്ചു. ജനന സ്ഥലത്തെ ഒരു നദിയുടെ പേരാണ് ‘ഇരാവതി’. പിന്നീട് മഹാരാഷ്ട്രയിലെ പൂനയിലാണ് വളർന്നത്. മുംബെ സർവ്വകലാശാലയിൽ നിന്നു 1928 ൽ സാമൂഹ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ,1930 ൽ ജർമ്മനിയിലെ കൈസർ വിൽഹെം സർവ്വകലാശാലയിൽ നിന്നും നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പുനെയിലെ ഡക്കാൻ കോളേജിലെ നരവംശ ശാസ്ത്ര വകുപ്പിന്റെ മേധാവിയായി വർഷങ്ങളോളം അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചിത്പവൻ കുടുംബത്തിലായിരുന്നു ഇരാവതി ജനിച്ചത്. പിതാവ് ബർമ്മാ കോട്ടൺ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. പൂനെയിലെ ഹുസുർപുഗയിലുള്ള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1926 ൽ ഫെർഗൂസൺ കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1928 ൽ ബോംബെ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തബിരുദം നേടി. ജർമ്മനിയിലെ കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇരാവതി ഡോക്ടറേറ്റും കരസ്ഥമാക്കി. [1]
സ്കൂളിൽ രസതന്ത്ര അധ്യാപകനായിരുന്ന ദിൻകറിനെയാണ് ഇരാവതി വിവാഹം ചെയ്തത്.
ശ്രീമതി നദീഭായി ദാമോദർ ഥാക്കറെ വനിതാ സർവ്വകലാശാലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു ഇരാവതി ആദ്യമായി ജോലി ചെയ്തിരുന്നത്. അതോടൊപ്പം തന്നെ മറ്റു ചില വിദ്യാഭ്യാസസ്ഥാനങ്ങളിൽ അധ്യാപകജോലിയും ചെയ്തിരുന്നു. 1939 ൽ പൂനെ സർവ്വകലാശാലക്കു കീഴിലുള്ള ഡെക്കാൺ കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ റീഡറായി ജോലിയിൽ പ്രവേശിച്ചു. ഡെക്കാൺ കോളേജിലെ വകുപ്പു മേധാവിയായിട്ടാണ് ഇരാവതി ഉദ്യോഗത്തിൽ നിന്നും വിരമിക്കുന്നത്.[2]
നരവംശശാസ്ത്രം കൂടാതെ നിരവധി വിഷയങ്ങളിൽ താൽപര്യങ്ങളുള്ള വ്യക്തിയായിരുന്നു ഇരാവതി കാർവെ. നാടൻ പാട്ടുകളും, വിവർത്തനങ്ങളും അവരുടെ പ്രവർത്തനമേഖലകളിൽ പെടുന്നു. [3]