തായ്‍വാനിൽ ഉണ്ടായ ഒരു മുട്ട വിഭവമാണ് ഇരുമ്പുമുട്ട.[1] ആധുനിക തായ്പെയ് നഗരത്തിലെ തംസുയി ജില്ലയിലാണ് ഈ വിഭവം ഉണ്ടായത് എന്ന് കരുതുന്നു.[2]
കടൽതീരത്തുള്ള ഹുവാങ്ങ് സാങ്നിയാൻ എന്ന റസ്റ്റോറന്റ് ഉടമയാണ് ഈ വിഭവം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം. അധികം കച്ചവടമില്ലാത്ത ഒരു ദിവസം ഹുവാങ്ങ് സാങ്നിയാൻ വേവിച്ച മുട്ടകൾ വീണ്ടും വീണ്ടും വേവിച്ചുകൊണ്ടിരുന്നു. സോയ സോസിലിട്ട് ചുവപ്പ് കുക്കുിംഗ് എന്ന രീതിയിൽ വീണ്ടും വീണ്ടും വേവിച്ച ഈ മുട്ടകൾക്ക് കറുത്ത നിറവും കൂടുതൽ സ്വാദും നല്ല ചവയ്ക്കലും നൽകാൻ കഴിഞ്ഞു. ഇവ വളരെപെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റി. ഹുവാങ്ങ് സാങ്നിയാൻ ഈ മുട്ട വിഭവം ഉപയോഗിച്ച് പുതിയ ഒരു വ്യവസായം ആരംഭിച്ചു. അപ്പോതിയേഡൻ എന്ന പേരിൽ ഇരുമ്പുമുട്ടകൾ വിൽക്കാൻ തുടങ്ങി.
ഇരുമ്പ് മുട്ടകൾ കോഴിയുടെയും പ്രാവിന്റെയും മുട്ടകൾ ഉപയോഗിച്ച് മാത്രമേ ഉണ്ടാക്കാൻ കഴിയുകയുള്ളൂ. താറാവന്റെ മുട്ട ഈ വിഭവമുണ്ടാക്കാൻ പറ്റിയതല്ല. തായ്‍വാനിൽ മാത്രമല്ല ഇരുമ്പുമുട്ടകൾ ആഫ്രിക്കയിലെയും മദ്ധ്യ ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്നു.
ചെറിയ മുട്ടകൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വെള്ളത്തിൽ തുടർച്ചയായി വേവിച്ചെടുക്കുന്നു. അതിനുശേഷം വായുപ്രവാഹം ഉപയോഗിച്ച് ഉണക്കിയെടുക്കുന്നു. ഇവ വളരെ കറുത്ത ബ്രൗൺ നിറത്തിൽ കാണപ്പെടുന്നു. ഇവ സാധാരണ പുഴുങ്ങിയ മുട്ടയേക്കാൾ വളരെയേറെ സ്വാദേറിയവയുമായിരിക്കും.