ഇലച്ചീസ്റ്റാ സ്ലിവെനിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. slivenica
|
Binomial name | |
Elachista slivenica |
ഇലച്ചീസ്റ്റാ ജെനുസിൽ പെട്ട ഒരു ജിലേഷിനോയ്ഡ് നിശാശലഭമാണ് ഇലച്ചീസ്റ്റാ സ്ലിവെനിക്ക. ബൾഗേറിയയിലെ തദ്ദേശവാസി ആയ നിശാശലഭമാണ് ഇവ. ഇലച്ചീസ്റ്റാ നിശാശലഭനങ്ങളെ കുറിച്ച് ഉള്ള പഠനത്തിൽ ലോക പ്രശസ്തനായ ലൗറി കൈല ആണ് ഇവയെ ബൾഗേറിയയിൽ നിന്നും കണ്ടെത്തുന്നത് , 2007 ആണ് ഇവയേ കണ്ടെത്തുന്നതും വർഗീകരിക്കുന്നതും .[2]
മുൻ ചിറകുകൾക്ക് 4–4.3 മില്ലി മീറ്റർ വരെ ആണ് നീളം വെക്കുക . നേരിയ കടും ചാര നിറമാണ് ഈ ചിറകുകള്ക്കു , അരികുകളിൽ ഓറഞ്ചു നിറവും ഉണ്ട് . മറ്റു ഭാഗങ്ങളിൽ മഞ്ഞ കലർന്ന ഓറഞ്ചു നിറവും കാണാം . പിൻ ചിറകുകളുടെ നിറം ചാര നിറമാണ് . രോമാവൃതമായ ചിറകുകൾ ആണ് ഈ ശലഭങ്ങളുടെ മറ്റൊരു പ്രതേകത . ശലഭ പുഴുവിന്റെ ശരീരം രോമങ്ങൾ കൊണ്ട് ആവൃതമാണ് . വെള്ള, ഓറഞ്ചു , മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള അടയാളങ്ങൾ ഇവയുടെ ചിറകിൽ കാണാം . ഈ നിശാശലഭത്തിന്റെ ദേഹമൊട്ടാകെ രോമങ്ങളുണ്ട്. മഞ്ഞയും ഓറഞ്ചു നിറത്തിലുമായി വരകളും കാണാം.
ഗ്രാസ് മൈനർ (Elachistidae) എന്ന നിശാശലഭകുടുംബത്തിൽ പെട്ടവയാണ് ഇവ. വളരെ ഏറെ നിശാശലഭങ്ങൾ ഉൾപ്പെട്ട വിശാലമായ കുടുംബം ആണ് ഇത്.[3]