ഇവാൻക കൊലെവ

ഇവാൻക കൊലെവ - Ivanka Koleva
വ്യക്തിവിവരങ്ങൾ
ദേശീയത ബൾഗേറിയ
ജനനം (1968-12-09) 9 ഡിസംബർ 1968  (56 വയസ്സ്)
Chirpan, Bulgaria
Sport
കായികയിനംAthletics, Powerlifting
Event(s)Javelin, Shot put, Discus
പരിശീലിപ്പിച്ചത്Stefan Stoykov

ബൾഗേറിയൻ പാരാലിമ്പിക്‌സ് കായിക താരമാണ് ഇവാൻക കൊലെവ (English: Ivanka Koleva (ബൾഗേറിയൻ: Иванка Колева) ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിലാണ് ഇവർ മത്സരിക്കുന്നത്. ശാരീരിക വൈകല്യമുള്ളവരുടെ ഇരുന്ന് കൊണ്ടുള്ള മത്സര ഇനങ്ങളായ എഫ് 57 ഇനത്തിലാണ് പ്രധാനമായും മത്സരിക്കുന്നത്. 2000 മുതൽ 2012 വരെ നാലു സമ്മർ ഒളിമ്പിക്‌സുകളിൽ ബൾഗേറിയയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഇവാൻക. 2000ൽ സിഡ്‌നിയിൽ നടന്ന പാരാലിമ്പിക്‌സിൽ ഷോട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടി. 1994ൽ ഡിസ്‌കസ് ത്രോയിൽ ലോക ചാംപ്യയായിരുന്നു.200ൽ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ പവർലിഫ്റ്റിങ്ങിൽ പങ്കെടുത്തിരുന്നു.

ജീവചരിത്രം

[തിരുത്തുക]

1968 ഡിസംബർ ഒമ്പതിന് ബൾഗേറിയയിലെ ദക്ഷിണ മധ്യ പ്രവിശ്യയായ സ്താര സഗോരയിലെ തെകിർസ്‌ക നദീ തീരത്ത് സ്ഥിതിചെയ്യുന്ന ചിർപൻ പട്ടണത്തിൽ ജനിച്ചു.[1][2] ഇവാൻകയുടെ മാതാവ് ഗർഭിണിയായിരുന്ന സമയത്ത് കിഡ്‌നി രോഗിയായിരുന്നതിനാൽ അതിന് ഉപയോഗിച്ച മരുന്നുകളുടെ പാർശ്വ ഫലങ്ങൾ കാരണം ഇവാൻക ജനിച്ചത് കാലുകൾ സ്വാധീനമില്ലാതെയാണ്. ഇതിനാൽ ഇവാൻകയ്ക്ക് ആറു വയസ്സായ സമയത്ത് ഇവരുടെ കാലുകൾ മുറിച്ചുമാറ്റുകയായിരുന്നു.[2]

കായിക ജീവിതം

[തിരുത്തുക]

1985ൽ സ്താര സഗോരയിൽ നടന്ന പാരാ ഗെയിംസിൽ പങ്കെടുത്തു. 1994ൽ ബൾഗേറിയയെ പ്രതിനിധീകരിച്ച് ബെർലിനിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു, ഡിസ്‌കസ് ത്രോയിൽ സ്വർണ്ണവും ജാവലിൻ ത്രോയിൽ വെങ്കലവും നേടി. ബ്രിമിങ്ഹാമിൽ നടന്ന 1998ലെ വേൾഡ് ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടി. 2000ൽ സിഡ്‌നിയിൽ നടന്ന സമ്മർ പാരാലിമ്പിക് ഗെയിംസിൽ പങ്കെടുത്തു.

അവലംബം

[തിരുത്തുക]
  1. "Athlete Profile: Koleva, Ivanka". paralympic.org. Retrieved 12 June 2016.
  2. 2.0 2.1 "Koleva, Ivanka". IPC. Retrieved 12 June 2016.