ക്രൊയേഷ്യൻ മൊണ്ടിനെഗ്രോ[1] സിനിമാ സംവിധായകയാണ് ഇവോന ജുക ഗാർബേജ് ആൻഡ് എഡിറ്റിങ് എന്ന അവാർഡ് സിനിമയുടെ രചയിതാവാണ് ഇവോന. ഈ ഹ്രസ്വ സിനിമ അമേരിക്കൻ ഔദ്യോഗിക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെർലിനിൽ നടന്ന അവാർഡ് ചടങ്ങിലേക്ക് ഹ്രസ്വ സിനിമ നിർമ്മിക്കുന്നതിനായി യൂറോപ്യൻ ഫിലിം അക്കാദമി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് യൂറോപ്യൻ വിദ്യാർഥികളിൽ ഒരാളായിരുന്നു ഇവർ. വ്യൂ ഫ്രം എ വെൽ എന്ന ഇവോനയുടെ ഹ്രസ്വ സിനിമ അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ഇവോന ജൂകയ്ക്കായിരുന്നു. ക്രോയേഷ്യയിലെ ഏറ്റവും കൂടുതൽ പുരസ്‌കാരം നേടിയ ഫെയ്‌സിങ് ദ ഡെ എന്ന ഡോക്യുമെന്ററിയുടെ തിരക്കഥാകൃത്തും സംവിധായകയുമാണ് ഇവോന. ജർമ്മനിയിലെ വീസ്ബാഡെനിൽ നടന്ന ഗോ ഈസ്റ്റ് ഫിലിം ഫെസ്റ്റിവൽ, ഡോക്മ ഫിലിം ഫെസ്റ്റിവൽ, യൂറോപ്പിലെ പ്രമുഖ ഫിലിം ഫെസ്റ്റിവെലായ സരാജെവോ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ഇത് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രൊയേഷ്യ, ബോസ്‌നിയ, മാസിഡോണിയ എന്നിവിടങ്ങളിൽ ഇത് വിജയകരമായി പ്രദർശനം നടന്നു. യു ക്യാരി മി എന്ന സിനിമയാണ് ഇവോനയുടെ ആദ്യത്തെ ഫീച്ചർ ഫിലിം. 2015ൽ നടന്ന കർളോവി വാരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യം അവതരിപ്പിച്ചത് ഈ സിനിമയായിരുന്നു. 2005ൽ ഇന്ത്യയിലെ ഗോവയിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ , 2016ൽ ബെംഗളൂരുവിൽ നടന്ന ബെംഗളൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 2016 ജൂണിൽ നടന്ന മ്യൂനിച്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ അടക്കം വിവിധ ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഇവർ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ ഫിലിം അക്കാദമി അംഗമാണ് ഇവോന ജൂക.