പ്രമാണം:Islamonline Logo.png | |
വിഭാഗം | Religious/Culture |
---|---|
ലഭ്യമായ ഭാഷകൾ | Arabic, English |
ഉടമസ്ഥൻ(ർ) | Al-Balagh Cultural Society |
വരുമാനം | A nonprofit organization[1] |
യുആർഎൽ | islamonline |
വാണിജ്യപരം | No |
ആരംഭിച്ചത് | 24 June 1997[2] |
ഇന്റർനെറ്റിലെ ഒരു ആഗോള ഇസ്‌ലാമിക വെബ്‌സൈറ്റാണ് ഇസ്‌ലാം ഓൺലൈൻ. "വിശ്വാസ്യതയും വ്യതിരിക്തതയും" എന്നതാണ് ഇതിന്റെ മുദ്രാവാക്യം. [3] ] യൂസുഫ് അൽ ഖറദാവിയാണ് ഇത് സ്ഥാപിച്ചത്.[4]
ഫത്‌വകൾ, പുസ്തകങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ഫോറങ്ങൾ, ചോദ്യോത്തരം[5] തുടങ്ങി വിവിധ വിഭാഗങ്ങളുള്ള, അറബിയിലും ഇംഗ്ലീഷിലുമായി[1] ആരംഭിച്ച ഈ വെബ്‌സൈറ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ഉള്ളടക്കം വികസിപ്പിക്കുകയുമുണ്ടായി[6][7].
ഖത്തറിലെ ദോഹയിലാണ് ഇസ്‌ലാം ഓൺലൈൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അൽ ബലാഗ് കൾച്ചറൽ സൊസൈറ്റിയാണ് ഇതിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത്. [8]