ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതിനെയാണ് ഇസ്‌ലാമിക വസ്ത്രധാരണരീതി എന്നറിയപ്പെടുന്നത്. ഇസ്‌ലാമികനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും പ്രാദേശികവും സാംസ്കാരികവും സാമൂഹികവുമായ സ്വാധീനങ്ങൾക്കനുസരിച്ച് വൈവിധ്യമേറിയതാണ്[1]. നിർബന്ധമായും മറക്കപ്പെടേണ്ട ഭാഗങ്ങൾ എന്ന് നിർദ്ദേശിക്കപ്പെട്ടവ[2] മറക്കപ്പെടുന്ന ഏത് വസ്ത്രധാരണരീതിയും ഇസ്‌ലാമിക വസ്ത്രധാരണരീതിയുടെ കീഴിൽ വരും.
സ്ത്രീകൾക്കും പുരുഷമാർക്കും വ്യത്യസ്തമായ മാർഗനിർദ്ദേശങ്ങളാണ് ഇസ്‌ലാം വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നൽകുന്നത്. സ്ത്രീകൾക്കുള്ള നിർദ്ദേശങ്ങളുടെ സാങ്കേതികനാമം ഹിജാബ് എന്നതാണ്. മുഖവും മുൻകൈയും ഒഴികെയുള്ളവ അന്യരുടെ സാന്നിദ്ധ്യത്തിൽ പുറത്തുകാണിക്കരുതെന്നാണ് സ്ത്രീകൾക്കുള്ള നിയമമെങ്കിൽ[3] [4], കാൽമുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗം മറയ്ക്കണമെന്നാണ് പുരുഷന്മാർക്കുള്ള നിർദ്ദേശം[5] [6] [7] [8]. ഖുർആൻ,[9] ഹദീഥ് എന്നീ ഉറവിടങ്ങളാണ് ഇത്തരം നിയമങ്ങളുടെ അടിത്തറ.[10]
മറ[11] എന്നർത്ഥം വരുന്ന ഹിജാബ് ( حجاب ) എന്ന സാങ്കേതിക പദം പൊതുവെ സ്ത്രീകൾക്ക് വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. വിശ്വാസികൾ ഇതിനെ നിർബന്ധമായ കല്പനയായി കണക്കാക്കുന്നു.[12][13] വ്യക്തിയുടെ പവിത്രത കാത്തുസൂക്ഷിക്കലും തുറിച്ചുനോട്ടം ഒഴിവാക്കലും ഹിജാബിന്റെ പ്രധാന ഉദ്ദേശ്യങ്ങളായി ഉന്നയിക്കപ്പെടുന്നു.
1990-കൾക്ക് ശേഷം മുസ്ലിം രാഷ്ട്രങ്ങളിൽ പാശ്ചാത്യവേഷവിധാനങ്ങൾക്ക് പ്രചാരം കൂടിവന്നതോടെ ഹിജാബ് വീണ്ടും ചർച്ചാവിഷയമായി മാറി.[14] പാശ്ചാത്യസ്വാധീനത്തിൽ നിന്ന് മുസ്‌ലിംകളെ മോചിപ്പിക്കാൻ മതപണ്ഡിതർ ഹിജാബിനെ പ്രതീകമായി ഉയർത്തിക്കാട്ടുകയായിരുന്നു.
വിവിധ രാജ്യങ്ങളിൽ ഹിജാബ് വിവിധ നിയമ, സാംസ്കാരിക നിലകൾ ഉണ്ട്. ഹിജാബ് (ഒരു മുസ്ലീം ശിരോവസ്ത്രം , അക്ഷരാർത്ഥത്തിൽ അറബിക്ക് "), പൊതു സ്കൂളുകളിലോ സർവകലാശാലകളിലോ ഗവൺമെന്റ് കെട്ടിടങ്ങളിലോ ഏതെങ്കിലും മതപരമായ ചിഹ്നങ്ങളെ ധരിപ്പിച്ച രാജ്യങ്ങളുണ്ട്.
A believing Muslim woman will not wear pants (bantalon) for two reasons. Firstly, pants might reflect the contours of limbs that are supposed to remain hidden. Secondly, items of clothing associated with men are off limits, just as men are forbidden to wear women's clothing. According to the Prophet, Allah curses the woman who dresses in clothing meant for men, and the man who wears clothing meant for women.
<ref>
ടാഗ്;
oxford
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.{{cite web}}
: |first=
has generic name (help)