ചുരുക്കപ്പേര് | ISPU |
---|---|
സ്ഥാപിതം | 2002 |
തരം | ഗവേഷണകേന്ദ്രം |
Location | |
വെബ്സൈറ്റ് | Official website |
അമേരിക്കൻ മുസ്‌ലിംകളിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാൻഡിങ് അഥവാ ഐ.എസ്.പി.യു (ISPU). അവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയിലൂന്നിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 2002 മുതലാണ് ഇത് പ്രവർത്തനമാരംഭിക്കുന്നത്. സർവ്വേകൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാമൂഹിക അവലോകനം നടത്തിവരുന്ന ഐഎസ്‌പിയു, വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ വർഷവും അമേരിക്കൻ മുസ്‌ലിം പോൾ നടത്തിവരുന്നു. രാഷ്ട്രീയ ആഭിമുഖ്യം, സെൻസർഷിപ്പിനോടുള്ള മനോഭാവം, വിവേചനങ്ങളുടെ അനുഭവങ്ങൾ, മതാധിഷ്ഠിത അതിക്രമങ്ങളോടുള്ള പ്രതികരണങ്ങൾ എന്നിവയൊക്കെ ഈ സർവ്വേകളിൽ വിഷയീഭവിക്കാറുണ്ട്[1][2].