ഈജിപ്തിലേക്കുള്ള പലായനം (വർണ്ണ ചിത്രം)

പതിനേഴാംന്നൂറ്റാണ്ടിലെ വിഖ്യാത ഡച്ച് ചിത്രക്കാരനായ റെംബ്രാന്റിന്റെ ഒരു ബൈബിൾ പ്രമേയ എണ്ണ ഛായാചിത്രമാണ് ഈജിപ്തിലേക്കുള്ള പലായനം ( The Flight into Egypt).


ബൈബിൾ വിവരണം

[തിരുത്തുക]

മത്തായിയുടെ സുവിശേഷത്തിലാണ് ഈ വിദ്രവത്തിന്റെ കഥ വിവരിക്കപ്പെടുന്നത്. ഹെരോദാവ് രാജാവ് നവജാതരെ കശാപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നതായും അതിനാൽ മറിയമനേയും ഉണ്ണിയേശുവിനേയും കൂട്ടികൊണ്ട് മിസ്രയീമിലേക്ക് പോയി ഇനി ഒരറിയിപ്പ് ലഭിക്കുന്നതുവരെ അവിടെ കഴിയാൻ ദൈവദൂതൻ ജോസഫിന്റെ സ്വപനത്തിൽ പ്രത്യക്ഷപ്പെട്ട് അറിയിക്കുന്നു.

അവർ പോയതിനശേഷം കർൎത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. 14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.(മത്തായി 2:13-14)

റെംബ്രാന്റ് ചിത്രത്തിൽ കഴുതപ്പുറത്തിരിക്കുന്ന അമ്മയും കുഞ്ഞിനേയും കാണാം. കഴുതയെ നയിച്ചുകൊണ്ട് അരികിൽ നടക്കുന്ന ജോസഫും. രാത്രിയാണ് ചിത്രത്തിലെ സഞ്ചാരം . മധ്യകാല ചിത്രക്കാരന്മാരിൽ നിരവധി പേർ ഈ പലായനം പ്രമേയമാക്കി വരച്ചിട്ടുണ്ട്. റെംബ്രാന്തിന്റെ തന്നെ മറ്റൊരു ചിത്രമാണ് "പലായനവേളയിലെ വിശ്രമം" (The Rest of the Flight into Egypt).

ചിത്രം

[തിരുത്തുക]

രചനാകാലം:1627
വലിപ്പം:27.5x24.7 സെമി
ഉപരിതലം: ഓക്ക് മരപ്പലകയിൽ എണ്ണഛായം
ഇപ്പോഴുള്ളത്: Tours (France), Musée des Beaux-Arts de Tours