പ്രമാണം:Logo ENR.gif | |
Public | |
സ്ഥാപിതം | 1854 |
വെബ്സൈറ്റ് | enr |
ഈജിപ്റ്റ് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തീവണ്ടി കമ്പനിയാണ് ഈജിപ്ഷ്യൻ നാഷണൽ റെയിൽവേ (ENR; അറബി: السكك الحديدية المصرية Al-Sikak al-Ḥadīdiyyah al-Miṣriyyah). ഓട്ടോമൻ സാമ്രാജ്യ അധിപതികളാണ് ഈ കമ്പനിയുടെ തുടക്കം കുറിച്ചത്. ആഫ്രിക്കയിലെയും മദ്ധ്യപൂർവേഷ്യയിലെയും ആദ്യ തീവണ്ടി ഗതാഗതമാണിത്.
ആധുനിക ഈജിപ്തിന്റെ പിതാവായി കരുതപ്പെടുന്ന മുഹമ്മദ് അലി പാഷ ആണ് സൂയസ് നഗരത്തിനും കെയ്റോ നഗരത്തിനും ഇടയിലായി തീവണ്ടി ഗതാഗതത്തിന്റെ ആവശ്യകത മുന്നോട്ട് വെച്ചത്. യൂറോപ്പിനും ഭാരതത്തിനും ഇടയയിലെ കച്ചവട സാധ്യത കണക്കിലെടുത്തായിരുന്നു ഈ ആവശ്യം. എന്നാൽ 1848-ൽ മുഹമ്മദ് അലി പാഷ മരണപ്പെട്ടതോടു കൂടി അദ്ദേഹത്തിന്റെ പിൻഗാമിയായ അബ്ബാസ് പാഷ തീവണ്ടി പാതയുടെ നിർമ്മാണ ഉത്തരവാദിത്തം ഏറ്റെടുത്തു. 1851-ൽ ഇതിനായി ഇംഗ്ലീഷ് റെയിൽവേ സിവിൽ എഞ്ചിനീയർ ആയിരുന്ന റോബർട്ട് സ്റ്റീഫൻസണെ അബ്ബാസ് ചുമതലപ്പെടുത്തി. 1854-ൽ ആദ്യ ഘട്ടത്തിൽ നിർമ്മിച്ച അലക്സാൻഡ്രിയയിലെ മദ്ധ്യധരണ്യാഴി തീരം മുതൽ കഫർ എൽ-സയ്യാത് വരെയുള്ള സ്റ്റാൻഡേർഡ് ഗേജ് തീവണ്ടി പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു.