ഈസ്റ്റേൺ ഫ്രീവേ | |
---|---|
Eastern Freeway in red | |
Route information | |
Maintained by മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി | |
Length | 16.8 കി.മീ (10.4 മൈ) |
Existed | 14 ജൂൺ 2013–present |
Major junctions | |
South end | പി ഡിമെല്ലൊ റോഡ്, ദക്ഷിണ മുംബൈ |
North end | ഈസ്റ്റേൺ എക്സ്പ്രസ്സ് ഹൈവേ, ഘാട്‌കോപ്പർ |
Location | |
Country | India |
States | മഹാരാഷ്ട്ര |
Major cities | മുംബൈ |
Highway system | |
മുംബൈയിലെ പി ഡിമെല്ലോ റോഡിനെ ചെമ്പൂരിലെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന മുംബൈയിലെ ഒരു ഹൈവേയാണ് ഈസ്റ്റേൺ ഫ്രീവേ. [1] 16.8 കിലോമീറ്റർ നീളമുള്ള ഈ പാതയുടെ നിർമ്മാണച്ചിലവ് 1,436 കോടി രൂപ (200 മില്യൺ യുഎസ് ഡോളർ) ആയിരുന്നു. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) ആണ് ഈസ്റ്റേൺ ഫ്രീവേ നിർമ്മിച്ചത്. ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജെഎൻഎൻയുആർഎം) വഴി കേന്ദ്രസർക്കാർ ഇതിന് ധനസഹായം നൽകി. നിർമ്മാണ കരാർ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ലഭിച്ചു. [2] പി ഡിമെല്ലോ റോഡിലെ ഓറഞ്ച് ഗേറ്റ് മുതൽ ചെമ്പൂരിലെ ആർകെ സ്റ്റുഡിയോയ്ക്ക് സമീപമുള്ള പാഞ്ജരാപോൾ വരെ ഈ പാത നീളുന്നു. 2013 ജൂൺ 14 ന് പൊതുജനങ്ങൾക്കായി തുറന്നു. പണി ശേഷിച്ച ഒരു തുരങ്കപാത 2014 ഏപ്രിൽ 12 നാണ് തുറന്നത്. പാഞ്ജരാപോൾ മുതൽ ഘാട്കോപർ-മാൻഖുർദ് ലിങ്ക് റോഡ് (ജിഎംഎൽആർ) വരെയുള്ള മൂന്നാമത്തെയും അവസാനത്തെയും സെഗ്മെന്റ് 2014 ജൂൺ 16 ന് തുറന്നു.
ഈസ്റ്റേൺ ഫ്രീവേയുടെ പ്രധാനലക്ഷ്യം ദക്ഷിണ മുംബൈയ്ക്കും കിഴക്കൻ പ്രാന്തപ്രദേശങ്ങൾക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുക എന്നതാണ്. [3] ഡോ. ബി.ആർ. അംബേദ്കർ റോഡ്, റാഫി അഹമ്മദ് കിദ്വായ് മാർഗ്, പോർട്ട് ട്രസ്റ്റ് റോഡ്, പി ഡി മെല്ലോ റോഡ്, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ (ഇഇഎച്ച്), മുഹമ്മദ് അലി റോഡ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. [4][5]
പൊതു ബസുകൾ ഒഴികെയുള്ള[6] വലിയ വാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, കാളവണ്ടികൾ, കൈവണ്ടികൾ, കാൽനടയാത്രക്കാർ എന്നിവ ഫ്രീവേ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. [7] ഫ്രീവേയിൽ വാഹനങ്ങൾ നിർത്തുന്നതും നിരോധിച്ചിരിക്കുന്നു. അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററാണ്. [8]
ബോംബെയിൽ ഗതാഗതം പഠിക്കാൻ 1962 ൽ നിയോഗിക്കപ്പെട്ട വിൽബർ സ്മിത്ത് & അസോസിയേറ്റ്സ് എന്ന സ്ഥാപനം നഗരത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ബാന്ദ്രയ്ക്ക് സമീപമുള്ള വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലേക്ക് ഒരു ഫ്രീവേ നിർമ്മിക്കാൻ ശുപാർശ ചെയ്തു.[9] കിഴക്കൻ പ്രാന്തപ്രദേശങ്ങളെ ദക്ഷിണ മുംബൈയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഈസ്റ്റേൺ ഫ്രീവേയും 1983 ൽ ബോംബെയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താനുള്ള സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടു. പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളെ ദക്ഷിണ മുംബൈയുമായി ബന്ധിപ്പിക്കുന്നതിന് ഒരു വെസ്റ്റേൺ ഫ്രീവേയും ശുപാർശ ചെയ്തു. എന്നിരുന്നാലും, നിർദ്ദിഷ്ട വെസ്റ്റേൺ ഫ്രീവേയുടെ ഭാഗമായ ബാന്ദ്ര-വർലി സീ ലിങ്കിന്റെ (ബിഡബ്ല്യുഎസ്എൽ) പണി ആരംഭിക്കുന്ന 2003 വരെ ഈ പദ്ധതികൾക്ക് ഗൗരവമായ പരിഗണന നൽകിയിരുന്നില്ല. കിഴക്കൻ മുംബൈയിൽ ഗതാഗതം വർദ്ധിച്ചതോടെ ഈസ്റ്റേൺ ഫ്രീവേ നിർമ്മിക്കുന്നത് പരിഗണിക്കാൻ എംഎംആർഡിഎ തീരുമാനിച്ചു. 2008 ജനുവരിയിൽ പ്രധാന ഫ്രീവേയുടെ നിർമ്മാണം ആരംഭിച്ചു.[10] The Eastern Freeway was scheduled to be completed by 18 January 2011[11] ഈസ്റ്റേൺ ഫ്രീവേ 2011 ജനുവരി 18 നകം പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്നു എന്നാൽ വനപ്രദേശം, ഉപ്പളങ്ങൾ എന്നിവയിൽ നിർമ്മാണത്തിന് അനുമതി, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാരണങ്ങളാൽ നിരവധി കാലതാമസങ്ങൾ നേരിടേണ്ടിവന്നു. കാലതാമസം മൂലം 9.29 കിലോമീറ്റർ എലിവേറ്റഡ് റോഡിന്റെ ചിലവ് 5.31 ബില്യൺ രൂപ (74 മില്യൺ യുഎസ് ഡോളർ) ൽ നിന്ന് 5.72 ബില്യൺ രൂപ (80 മില്യൺ യുഎസ് ഡോളർ) ആയി ഉയർന്നു.[12]
17 കിലോമീറ്റർ ഈസ്റ്റേൺ ഫ്രീവേയുടെ 14 കിലോമീറ്റർ ഭാഗം 2013 മെയ് 24 ഓടെ പൂർത്തിയായി. 2013 മെയ് 7 ന് മിലൻ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തപ്പോൾ 2013 ജൂൺ 7 ന് ഫ്രീവേ തുറക്കുമെന്ന് ചവാൻ വാഗ്ദാനം ചെയ്തിരുന്നു.[13] ഫ്രീവേ തുറക്കുന്നതിലെ കാലതാമസം ഗതാഗത വിദഗ്ധരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി.[14][15] ഒപ്പം കോപാകുലരായ മുംബൈ നിവാസികളുടെ പ്രതിഷേധവും.[16] കനത്ത മൺസൂൺ മഴ പ്രശ്നം രൂക്ഷമാക്കി. മറ്റ് മിക്ക റോഡുകളും വെള്ളക്കെട്ടായി. ഈസ്റ്റേൺ ഫ്രീവേയുടെ 13.59 കിലോമീറ്റർ ദൂരത്തിൽ പി ഡിമെല്ലോ റോഡിലെ ഓറഞ്ച് ഗേറ്റ് മുതൽ അണിക്-പാഞ്ജരാപോൾ ലിങ്ക് റോഡിന്റെ ആരംഭം വരെയുള്ള നാലുവരിപ്പാതയും 9.29 കിലോമീറ്റർ എലിവേറ്റഡ് റോഡും 4.3 കിലോമീറ്റർ റോഡ്-ടണൽ-ഫ്ലൈഓവറിന്റെ എട്ട് പാതകളിൽ നാലെണ്ണവും ഉൾപ്പെടുന്നു. അണിക് മുതൽ പാഞ്ജരാപോൾ -ഘാട്കോപർ ലിങ്ക് റോഡിന്റെ തുടക്കം വരെ, 2013 ജൂൺ 13 ന് മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. എന്നിരുന്നാലും, ചടങ്ങിനായി സ്ഥാപിച്ച വേദി റോഡിന് നടുവിലായിരുന്നതിനാൽ അതേ ദിവസം തന്നെ ഫ്രീവേ തുറക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ഫ്രീവേ പൊതുജനങ്ങൾക്കായി തുറന്നു.[17]
പാഞ്ജരാപോൾ മുതൽ ഘാട്കോപ−മാൻഖുർദ് ലിങ്ക് റോഡ് (ജിഎംഎൽആർ) വരെയുള്ള എല്ലാ സിവിൽ ജോലികളും 2014 ജനുവരിയിൽ പൂർത്തിയായി. അവസാനത്തെ സെക്ഷൻ 2014 ഏപ്രിലിൽ പൊതുജനങ്ങൾക്കായി തുറന്നു. മൂന്ന് സെഗ്മെൻറുകളുടെയും യഥാർത്ഥ ചെലവ് 8.47 ബില്യൺ ഡോളറാണ് (120 മില്യൺ യുഎസ് ഡോളർ). പദ്ധതിയുടെ അവസാന ചെലവ് 14.63 ബില്യൺ രൂപ (210 ദശലക്ഷം യുഎസ് ഡോളർ) ആയി കണക്കാക്കപ്പെടുന്നു.[18]
എട്ട് സിസിടിവി ക്യാമറകൾ ഫ്രീവേയിൽ സ്ഥാപിച്ചിട്ടുണ്ട്, അവ 2015 ഓഗസ്റ്റ് 12 മുതൽ പ്രവർത്തിക്കുന്നു.[19] റിക്ടർ സ്കെയിലിൽ 7.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്ന സീസ്മിക് അറസ്റ്ററുകൾ ഫ്രീവേയിൽ സ്ഥാപിച്ചിട്ടുണ്ട്.[20]
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പൂർത്തിയാകുമ്പോൾ ശിവ്‌രിയിൽ വെച്ച് ഈസ്റ്റേൺ ഫ്രീവേയുമായി ബന്ധിപ്പിക്കും. ഇപ്പോൾ ഓറഞ്ച് ഗേറ്റിൽ മിന്റ് റോഡിലേക്ക് അവസാനിക്കുന്ന ഫ്രീവേയുടെ തെക്കേ ഭാഗം 1.5 കിലോമീറ്റർ നീട്ടാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ചെലവുകളും സാധ്യമായ പാതകളുടെ എണ്ണവും പഠനദശയിലാണ്.