ഉജിർ സിംഗ് ഥാപ്പ | |
---|---|
श्री कर्णेल काजी उजिरसिंह थापा | |
![]() കേണൽ ഉജിർ സിംഗ് ഥാപ്പ കാജി ചെറുപ്പത്തിൽ ഔദ്യോഗിക വേഷം ധരിച്ച് | |
പാല്പയിലെ ഗവർണർ | |
ഓഫീസിൽ 8 മംഗ്ഷിർ മാസം, 1871 ബിക്രം സംവത് – ഉദ്ദേശം 1825 | |
മുൻഗാമി | അമർ സിംഗ് ഥാപ്പ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചൈത്രമാസം, 1852 ബിക്രം സംവത് (1796 A.D.) |
മരണം | 20th Mangshir, 1881 B.S. (aged 29)[1] ആര്യഘാട്ട്, കാഠ്മണ്ഡു |
Relations | ഭീംസെൻ ഥാപ്പ (അമ്മാവൻ) രണജിത് പാണ്ടേ (അപ്പൂപ്പൻ) നേപാൾ റാണി തൃപുരസുന്ദരി (പെങ്ങൾ) മാതാഭർസിംഗ് ഥാപ്പ (സഹോദരൻ) ജംഗ് ബഹദൂർ റാണ (അനന്തിരവൻ) |
ഒപ്പ് | ![]() |
Military service | |
Allegiance | ![]() |
Rank | കേണൽ (നേപ്പാളി സമ്പ്രദായം) |
Battles/wars | ആംഗ്ലോ-നേപ്പാളി യുദ്ധം |
ഉജിർ സിംഗ് ഥാപ്പ അല്ലെങ്കിൽ ഉസിർ സിംഗ് ഥാപ്പ ( Nepali: उजिरसिंह थापा ), വസീർ സിംഹ ഥാപ്പ എന്നും അറിയപ്പെടുന്നു, (വുസീർ സിംഗ് എന്ന് ആംഗലേയവൽക്കരിക്കപ്പെട്ട പേര്) നേപ്പാളിലെ ഭരണാധികാരിയും സൈനിക ഉദ്യോഗസ്ഥനുമായിരുന്നു. മുഖ്തിയാർ ഭീംസെൻ ഥാപ്പയുടെ അനന്തരവനും മതാബർ സിംഗ് ഥാപ്പയുടെ മൂത്ത സഹോദരനുമായ കാജി നൈൻ സിംഗ് ഥാപ്പയുടെ മകനായിരുന്നു അദ്ദേഹം. മുൽക്കാജി രണജിത് പാണ്ഡെയുടെ മകളും കാജി തുലാറാം പാണ്ഡെയുടെ ചെറുമകളുമായ റാണാ കുമാരി പാണ്ഡെ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ. കൗമാരത്തിന്റെ അവസാനത്തിൽ, ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ പല്പ-ബട്വാൾ അച്ചുതണ്ടിലെ സൈനിക കമാൻഡറായിരുന്നു. 1814-ൽ ആ വർഷം മരണമടഞ്ഞ തന്റെ മുത്തച്ഛൻ അമർ സിംഗ് ഥാപ്പയ്ക്ക് (സനുകാജി) പകരക്കാരനായി അദ്ദേഹം ഗവർണറും (ബഡാ ഹക്കിം) സായുധസേനാ മേധാവിയുമായി പല്പ ഭരണ മേഖലയിൽ നിയമിക്കപ്പെട്ടു, .
1852 ബിക്രം സംവത് (എ.ഡി. 1796) മാസത്തിലെ ചൈത്ര ശുക്ല പ്രതിപദ തിഥിയിലാണ് ഉജിർ സിംഗ് ജനിച്ചത്. കാജി നൈൻ സിംഗ് ഥാപ്പയുടെ മകനും സാനു സർദാർ അമർ സിംഗ് ഥാപ്പയുടെ ചെറുമകനുമായിരുന്നു അദ്ദേഹം. [2] അദ്ദേഹത്തിന്റെ മുത്തച്ഛൻ 1871 ബിക്രം സംവത് കാർത്തിക മാസം 7-ന് മരിച്ചു. അദ്ദേഹം കാഠ്മണ്ഡുവിൽ നിന്ന് 20 ദിവസം യാത്ര ചെയ്തു പല്പയിലേക്ക് എത്തി, 1871 ബിക്രം സംവത് മംഗ്ഷിർ മാസം 8-ന് ഗവർണറുടെ ഓഫീസിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. അദ്ദേഹത്തിന് അന്ന് 19 വയസ്സായിരുന്നു പ്രായം.
നേപ്പാൾ ആർമിയുടെ റാങ്കിലുള്ള കേണലായിരുന്നു. അദ്ദേഹത്തിന് ഔദ്യോഗികമായി സ്വകാര്യ ബ്ലാക്ക് സീൽ ലഭിച്ചു. അത് 1821 എഡി-ൽ മുഖ്തിയാർ ഭീംസെൻ ഥാപ്പയ്ക്ക് എഴുതിയ കത്തിൽ കാണാം. [3] 1814-1816 ലെ ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ ജിത് ഗാധി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദേഹം പ്രസിദ്ധമായ വിജയം നേടി. [4] ആംഗ്ലോ-നേപ്പാൾ യുദ്ധകാലത്ത് മിഡ്-വെസ്റ്റേൺ (പാൽപ-ബട്വാൾ) അച്ചുതണ്ടിലെ സൈനിക കമാൻഡറായിരുന്നു അദ്ദേഹം. ജിത് ഗാധി, നുവകോട്ട് ഗാധി, കാഥേ ഗാധി എന്നിവിടങ്ങളിലെ പ്രതിരോധത്തിനായി അദ്ദേഹം 1200 സൈനികരെ വിന്യസിച്ചിരുന്നു. മനുഷ്യർ, ഭൗതികം, പ്രകൃതി വിഭവങ്ങൾ, പർവത തന്ത്രങ്ങൾ എന്നിവയിൽ നല്ല പരിചയമുള്ളവനായിരുന്നു അദ്ദേഹം. [5] ഹെൻറി തോബി പ്രിൻസെപ് ഉജിർ സിംഗ് ഭരിച്ചിരുന്ന ജീത്ഗദിനെ കുറിച്ച് ഇങ്ങനെ ഉദ്ധരിച്ചു. :
ഭീം സെയ്‌ന്റെ അനന്തരവൻ കേണൽ വുസീർ സിങ്ങിന്റെ കീഴിലുള്ള ഗൂർഖകൾ ബൂട്ട്‌വുൾ സ്ഥിതി ചെയ്യുന്ന ഇടത്ത് ചുരത്തിന്റെ അഴിമുഖം പിടിച്ചെടുത്ത് അവിടെ ജീത്ഗുർ എന്ന പേരിൽ ഒരു മരവേലി നിർമ്മിച്ചതായും, ശത്രുസൈന്യത്തിന്റെ സ്ഥാനങ്ങൾ നല്ലതുപോലെ പരിശോധിക്കുവാൻ തീരുമാനിച്ച്, കൂടുതൽ നീങ്ങുന്നതിനു മുന്നെ, സാധ്യമെങ്കിൽ അവ കൊണ്ടുപോകുക...
യുദ്ധത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉജിർ സിംഗ് ബട്വാൾ-പൽപ മേഖലയിൽ റോഡുകളും പാലങ്ങളും കലുങ്കുകളും ഉറപ്പുള്ള സൈനികപ്പാളയങ്ങളും നിർമ്മിച്ചിരുന്നു. [6] ബ്രിട്ടീഷ് മുന്നേറ്റം ബിക്രം സംവത് 22 പൗഷ് മാസം, 1871 (അതായത് ജനുവരി 1814 AD) ന് ജിത് ഗാധിയിലേക്ക് ആരംഭിച്ചു. കോട്ടയെ ആക്രമിക്കാൻ ടിനാവു നദി മുറിച്ചുകടക്കുമ്പോൾ ഉജിറിന്റെ സൈന്യം വെടിയുതിർക്കുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. അതുപോലെ, താൻസെൻ ബസാറിൽ 70 നേപ്പാളികൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ 300 പേരുടെ ജീവൻ നഷ്ടപ്പെട്ടു. [7]
1825-ൽ, ഉജിർ സിങ്ങിന്റെ ഭരണപരിധിയിൽ അതിർത്തി കടന്നുകയറ്റത്തെക്കുറിച്ച് പരാതി ഉയർന്നു. ബർമീസ് സർക്കാരുമായി സഖ്യമുണ്ടാക്കുക എന്ന നയത്തിൽ മുഖ്ത്യാർ ഭീംസെൻ ഥാപ്പയെ എതിർക്കാനാണ് അങ്ങനെ ചെയ്തത്. [8]
വിവിധ ദേവതകളെ ആരാധിക്കുകയും 1814-1816 യുദ്ധത്തിൽ ബ്രിട്ടീഷ് സേനയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിജയം ഉറപ്പാക്കാൻ ശുഭ സമയം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ഉജിർ സിംഗ് തൻസെൻ ബസാറിലെ 16 കൈകളുള്ള മഹിഷാസുര മർദിനി ഭഗവതിയുടെ പാദങ്ങളിൽ സ്പർശിക്കുകയും യുദ്ധത്തിൽ ഗൂർഖാലി സൈന്യം വിജയിച്ചതിന് ശേഷം ഒരു ക്ഷേത്രം പണിയുകയും സിന്ദൂര യാത്ര എന്ന ഘോഷയാത്ര ആരംഭിക്കുകയും ചെയ്തുകൊണ്ട് മഹിഷാസുര മർദിനി ഭഗവതിയുടെ പ്രശസ്തി പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. [9] ഗോർഖാലി സേനയുടെ വിജയത്തിനുശേഷം, അദ്ദേഹം ബിക്രം സംവത് 1872-ൽ മൂന്ന് നിലകളുള്ള ഒരു ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിനായി അദ്ദേഹം തൻ്റെ പൊക്കത്തിൻ്റെയത്ര സ്വർണ്ണം സംഭാവനയായി കൊടുത്തു. മഹിഷാസുര മർദിനി ഭഗവതിയുടെ 18 കൈകൾ അഷ്ടധാതു (ഒക്ടോ-അലോയ്) കൊണ്ട് നിർമ്മിച്ചു. ക്ഷേത്രത്തിനു വെള്ളി മേലാപ്പ് നിർമ്മിച്ചു. ക്ഷേത്ര നിർമ്മാണം ബിക്രം സംവത് 1876 -ൽ പൂർത്തീകരിച്ചു. ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട് 1877 VS ലെ ഭദ്ര കൃഷ്ണ നവമി ദിനത്തിൽ പല്പ ഭഗവതിയുടെ സിന്ദൂര യാത്രയോടൊപ്പം അദ്ദേഹം ഖത് യാത്ര ആരംഭിച്ചു ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട് ആരാധനയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടി, നിത്യ നൗമൈതിക് പൂജ, ബർഷ ബന്ധൻ പൂജ എന്നിവയും കൂടാതെ കാളരാത്രി, ചൈതേ ദശൈൻ, തുടങ്ങിയ സമയങ്ങളിലെ താന്ത്രിക ചടങ്ങുകൾ എന്നിവയും നടത്താൻ പാടാനിലെ ചന്ദ്രമണി ഗുഭാജുവിനെ അദ്ദേഹം ക്ഷണിച്ചു. ഘോഷയാത്ര വിജയത്തിന്റെ ആഘോഷമായാണ് നാളിതുവരെ ആചരിക്കുന്നത്. ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
ഉജിർ സിംഗ് ഥാപ്പ 1879 ബിക്രം സംവതിൽ സിവിൽ, മിലിട്ടറി ഭരണത്തിന് വേണ്ടി ആറ് നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു. [10]
2017 ഏപ്രിൽ 7 വെള്ളിയാഴ്‌ച, ചീഫ് ഓഫ് ആർമി സ്റ്റാഫ് (നേപ്പാൾ) രാജേന്ദ്ര ഛേത്രി പല്‌പയിലെ തൻസെനിൽ ഉജിർ സിങ്ങിന്റെ യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. [11] പല്പ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും നേപ്പാൾ ആർമിയിലെ ചന്ദി പ്രസാദ് ബറ്റാലിയനും സംയുക്തമായാണ് പ്രതിമ നിർമ്മിച്ചത്. ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട് ഉജിർ സിങ്ങിന്റെ മറ്റൊരു യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ള പ്രതിമയും നേപ്പാളിലെ ഏറ്റവും വലിയ ദേശീയ പതാകയും ബട്‌വാളിലെ ടിനാവു നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജിത്ഗധി കില്ല കോട്ടയിൽ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. [12] 1814-1816 ലെ ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നേപ്പാളി സൈന്യം നേടിയ വിജയത്തെ തുടർന്നാണ് കോട്ടയ്ക്ക് ജീത്ഗഡ് എന്ന് പേരിട്ടത്. [12] ബട്‌വാൾ മേയർ ശിവരാജ് സുബേദിയുടെ അഭിപ്രായത്തിൽ ദേശീയതയുടെ പ്രതീകമായും ബട്‌വാളിന്റെ നാഴികക്കല്ലുമായും ജീത്ഗഡ് വികസിപ്പിക്കേണ്ടതായിരുന്നു. [12]
Ancestors of ഉജിർ സിംഗ് ഥാപ്പ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
{{cite web}}
: CS1 maint: archived copy as title (link)