ഉടയോൻ | |
---|---|
![]() | |
സംവിധാനം | ഭദ്രൻ |
നിർമ്മാണം | സുബൈർ |
രചന | ഭദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ കലാഭവൻ മണി ലയ സുകന്യ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ഗിരീഷ് പുത്തഞ്ചേരി അറുമുഖൻ വെങ്കിടങ്ങ് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
വിതരണം | വർണ്ണചിത്ര |
റിലീസിങ് തീയതി | 15 ജൂലൈ 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 157 മിനിറ്റ് |
ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, കലാഭവൻ മണി, ലയ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉടയോൻ. മോഹൻലാൽ ഇരട്ട കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ഉടയോൻ നിർമ്മിച്ചത് .
കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് (മോഹൻലാൽ) തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്നു. മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് (ബിന്ദു പണിക്കർ) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാൻ പോലും കുഞ്ഞ് മടിക്കുന്നില്ല. മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയിൽ താൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, അറുമുഖൻ വെങ്കിടങ്ങ് എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.