ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Overview | |
---|---|
Headquarters | ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ |
Locale | ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് |
Dates of operation | 1952– |
Other | |
Website | Northern Railways official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്തേൺ റെയിൽവേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്. ഫിറോസ്‌പൂർ, അമ്പാല, ലക്നൌ, മൊറാദാബാദ് എന്നീ ഡിവിഷനുകളുണ്ട്. [1]
ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ മേഖലകളിൽ ഒന്നും, ഏറ്റവും കൂടുതൽ റെയിൽവേ പാതകൾ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയിൽവേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.
1952 ഏപ്രിൽ 14-നാണ് നോർത്തേൺ റെയിൽവേ സ്ഥാപിതമായത്. ജോധ്പൂർ റെയിൽവേ, ബികാനേർ റെയിൽവേ എന്നീ ഡിവിഷനുകളിൽ നിന്നാണ് ഇത് രുപപ്പെട്ടത്. നോർത്തേൻ റെയിൽവേ ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.