ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
തിരുവിതാംകൂർ മഹാരാജാവ് റ്റൈറ്റുലാർ (monarchy abolished)
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
ഭരണകാലം1991-2013(റ്റൈറ്റുലാർ)
സ്ഥാനാരോഹണം1991
അധികാരദാനം1991
പൂർണ്ണനാമം ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല ശ്രീ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാംകൂർ മഹാരാജ (റ്റൈറ്റുലാർ)
പദവികൾതിരുവിതാംകൂർ ഇളയരാജ(1922-1991), തിരുവിതാംകൂർ മഹാരാജാവ് (റ്റൈറ്റുലാർ)(1991-2013), ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരമ്പരാഗത രക്ഷാധികാരി, ആസ്പിൻവാൾ കമ്പനി ചെയർമാൻ
ജനനം(1922-03-22)മാർച്ച് 22, 1922
ജന്മസ്ഥലംതിരുവിതാംകൂർ
മരണംഡിസംബർ 16, 2013(2013-12-16) (പ്രായം 91)
മരണസ്ഥലംതിരുവനന്തപുരം
മുൻ‌ഗാമിചിത്തിര തിരുനാൾ ബാലരാമവർമ്മ
മരുമക്കത്തായംമൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
പിൻ‌ഗാമിമൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
ജീവിതപങ്കാളികായംകുളം കൃഷ്ണപുരം പാനപിള്ള അമ്മ ശ്രീമതി രാധാദേവി പണ്ടാല അമ്മച്ചി
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശ മംഗളം
പിതാവ്കിളിമാനൂർ കോവിലകം ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാൻ
മാതാവ്അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതി ബായി
മക്കൾശ്രീ അനന്തപത്മനാഭൻ വർമ്മ , ശ്രീമതി പാർവ്വതീദേവിവർമ്മ
മതവിശ്വാസംഹിന്ദു

ഇന്ത്യയിലെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്നു (1922–1947)[1] ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (ജനനം: 22, മാർച്ച് 1922 - മരണം: 16, ഡിസംബർ 2013)[2] ചേരവംശത്തിൽ മാർത്താണ്ഡവർമ്മ പദ്മനാഭദാസനായി പ്രഖ്യാപിച്ചുകഴിഞ്ഞു വന്ന 55-ആമത്തെ കിരീടാവകാശിയാണ് ഉത്രാടം തിരുനാൾ.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

തിരുവിതാംകൂർ രാജകുടുംബത്തിൽ 1922 മാർച്ച് 22-നു രവിവർമ്മ കൊച്ചു കോയിത്തമ്പുരാന്റേയും റാണി സേതു പാർവ്വതി ബായിയുടേയും മൂന്നാമത്തെ സന്താനമായി ജനിച്ചു. അമ്മാവനായ ശ്രീമൂലം തിരുനാൾ രാമവർമ്മയായിരുന്നു അന്ന് മഹാരാജാവ്. ഉത്രാടം തിരുനാളിന്റെ സഹോദരിയാണ് തിരുവിതാംകൂർ മഹാറാണിയായിരുന്ന കാർത്തിക തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടി.

ലഫ്നറ്റ് കേണൽ. കൃഷ്ണൻ ഗോപിനാഥൻ പണ്ടാലയുടെ മകൾ, അമ്മച്ചി പനംപിള്ള അമ്മ (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ ഭാര്യമാരുടെ സ്ഥാനപ്പേർ അണ് 'അമ്മച്ചി പനംപിള്ള അമ്മ') ശ്രീമതി രാധാദേവിയാണ് ഭാര്യ. ഇവർക്ക് ഒരു പുത്രനും (ശ്രീ അനന്തപത്മനാഭൻ തമ്പി) ഒരു പുത്രിയും (ശ്രീമതി പാർവ്വതിദേവി കൊച്ചമ്മ) ഉണ്ട്. [4] അദ്ദേഹത്തിന് മദ്രാസ് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവിയുണ്ടായിരുന്നു.[5] പഠനകാലത്ത് കിങ് ജോർജ് അഞ്ചാമൻ മെഡലും കിങ് ജോർജ് ആറാമൻ മെഡലും നേടിയിട്ടുണ്ട്. പട്ടത്തെ തുളസി ഹിൽ കൊട്ടാരത്തിലായിരുന്നു അവസാന കാലഘട്ടത്തെ താമസം.[6] പ്രായാധിക്യമായ അസുഖങ്ങളാൽ 2013 ഡിസംബർ 16-ന് തന്റെ പേരിൽ തന്നെയുള്ള തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ വച്ച് അന്തരിച്ചു.[7][8] മൃതദേഹം കവടിയാർ കൊട്ടാരം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം നടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അനന്തരവനായ മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റു.

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[9][10]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-04. Retrieved 2013-10-01.
  3. "ഉത്രാടം തിരുനാൾ മാർത്താണ്ഡവർമക്ക് അന്ത്യാഞ്ജലി". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:54:30. Retrieved 2013 ഡിസംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-01.
  5. "രാജകീയ വിട". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:39:35. Retrieved 2013 ഡിസംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  6. "'ഇളയ തമ്പുരാൻ' ഇനി ആരാധ്യ സ്മരണകളിൽ". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:43:49. Retrieved 2013 ഡിസംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  7. "ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ നാടുനീങ്ങി". മനോരമ ഓൺലൈൻ. 2013 ഡിസംബർ 16. Archived from the original on 2013-12-16. Retrieved 2013 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  8. എസ്. ഉമാ മഹേശ്വരി (16 ഡിസംബർ 2013). തൃപ്പടിദാനം:ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ രാജസ്മരണകൾ. ISBN 978-81-8265-218-7. Archived from the original (സ്മരണകൾ) on 2013-12-16 06:59:42. Retrieved 2013 ഡിസംബർ 16. {{cite book}}: Check date values in: |accessdate= and |archivedate= (help)
  9. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  10. Travancore Almanac & Directory 1919 Published by the Government of Travancore 1918