തെക്ക് വശം പൂത്തോട്ട പാലം
വടക്ക് വശം പെരുംതൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രം
കിഴക്കുവശം കോണോത്തുപുഴയും പടിഞ്ഞാറ് വശം വേമ്പനാട് കായലും
ഉദയമ്പേരൂർ ഉന്തിയമ്പേരൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | കൊച്ചി |
സമയമേഖല | IST (UTC+5:30) |
9°54′50″N 76°21′48″E / 9.91389°N 76.36333°E എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ. ഇംഗ്ലീഷ്:Udayamperoor (Diamper) എറണാകുളം - കോട്ടയം റോഡ് (പുതിയകാവ് മുതൽ പൂത്തോട്ട വരെ) ഇതിലെയാണ് കടന്നു പോകുന്നത്. ഉദയംപേരൂർ സൂനഹദോസ് കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള സംഭവമായിരുന്നു.
ഒന്നാം ചേരസാമ്രാജ്യത്തിലെ പ്രശസ്തചക്രവർത്തിയായിരുന്ന ഉതിയൻ (ഉദയൻ) ചേരലാതന്റെ പേരിൽ നിന്നായിരിക്കണം സ്ഥലനാമമുത്ഭവിച്ചതെന്ന് കരുതുന്നു. [1]
ടോളമിയുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഉദംപെറോറ (Udamperora) ഉദയംപേരൂർ ആണെന്ന് അനുമാനിക്കപ്പെടുന്നു.[2] തിരുവിതാംകൂർ - കൊച്ചി അതിർത്തി പ്രദേശമായിരുന്നു ഇവിടം. 18-ആം നൂറ്റാണ്ടിൽ കൊച്ചിയുമായി ഉണ്ടായ യുദ്ധത്തിൽ തിരുവിതാംകൂർ യുവരാജാവായിരുന്ന രാമവർമ്മ (ധർമ്മ രാജാ) ഉദയംപേരൂരിൽ താവളമടിക്കുകയുണ്ടായി. 1599-ലെ വിഖ്യാതമായ ഉദയംപേരൂർ സുന്നഹദോസ് ഇവിടെയാണ് നടന്നത്.[3]അതിൽ കേരളക്രൈസ്തവരെ റോമിലെ പാപ്പായുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ഭൂരിപക്ഷം വന്ന സുറിയാനി ക്രിസ്ത്യാനികളുടെ എതിർപ്പ് പിടിച്ചുപറ്റി. ഉദയംപേരൂർ ഭരിച്ചിരുന്ന വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജാവ് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് വിശ്വാസം.[1]
നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അവയിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ളത് സുന്നഹദോസ് പള്ളിയാണ്. ഇവിടെയുള്ള ശിവക്ഷേത്രം (പെരുംത്രിക്കോവിൽ ശിവക്ഷേത്രം) വളരെ പ്രശസ്തമാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്ര വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒരെണ്ണം ചേരചക്രവർത്തിയായിരുന്ന കോതരവിവർമ്മയുടെ വിളമ്പരമാണ്.
{{cite book}}
: Cite has empty unknown parameter: |coauthors=
(help)