ഉമ ചൗധരി | |
---|---|
ജനനം | 1947 (വയസ്സ് 77–78) |
കലാലയം | മുംബൈ സർവകലാശാല, കാൽടെക്, MIT |
അവാർഡുകൾ | ഐആർഐ മെഡൽ (2011) |
Scientific career | |
Fields | മെറ്റീരിയൽസ് സയൻസ് |
Institutions | ഫോർഡ് മോട്ടോർ കമ്പനി, ഡ്യുപോണ്ട് |
![]() | |
---|---|
![]() |
"I had the courage to dream the impossible", Uma Chowdhry, Science History Institute (14:21) |
അമേരിക്കൻ രസതന്ത്രജ്ഞയാണ് ഉമാ ചൗധരി. ഇ. ഐ. ഡു പോണ്ട് ഡി നെമോർസ് ആന്റ് കമ്പനിയോടൊപ്പം ഗവേഷണ, മാനേജ്മെൻറ് തസ്തികകളിൽ ഔദ്യോഗിക ജീവിതം ചെലവഴിച്ചു.[1][2]കാറ്റലിസ്റ്റ്സ്, [3][4] പ്രോട്ടോൺ കണ്ടക്ടേഴ്സ്, [5]സൂപ്പർകണ്ടക്ടേഴ്സ് [6][7][8], മൈക്രോഇലക്ട്രോണിക്സിനുള്ള സെറാമിക് പാക്കേജിംഗ് എന്നിവയുൾപ്പെടെയുള്ള സെറാമിക് വസ്തുക്കളുടെ ശാസ്ത്രത്തിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.[9][10]
1947-ൽ മുംബൈയിലാണ് ചൗധരി ജനിച്ചത്. അമേരിക്കയിൽ വരുന്നതിനുമുമ്പ് 1968 ൽ ബോംബെ സർവകലാശാലയിൽ നിന്ന് (ഇപ്പോൾ മുംബൈ യൂണിവേഴ്സിറ്റി) ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1970-ൽ എഞ്ചിനീയറിംഗ് സയൻസിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (കാൽടെക്) നിന്ന് സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഫോർഡ് മോട്ടോർ കമ്പനിയുമായി രണ്ടുവർഷത്തിനുശേഷം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) പ്രവേശിച്ച അവർ 1976-ൽ അവിടെ മെറ്റീരിയൽസ് സയൻസിൽ പിഎച്ച്ഡി നേടി. [11][1][2]
1977-ൽ ഡെലവെയറിലെ വിൽമിങ്ടണിലെ ഡ്യുപോണ്ട് എക്സ്പിരിമെന്റ് സ്റ്റേഷനിൽ ഇ. ഐ. ഡു പോണ്ട് ഡി നെമോർസ് ആൻഡ് കമ്പനിയുടെ കേന്ദ്ര ഗവേഷണ വികസന വകുപ്പ് ഗവേഷണ ശാസ്ത്രജ്ഞയായി അവർ ഡ്യുപോണ്ടിൽ ചേർന്നു.[12] 1985 ആയപ്പോഴേക്കും സെൻട്രൽ റിസർച്ചിന്റെ റിസർച്ച് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. 1987-ൽ സെറാമിക് സൂപ്പർകണ്ടക്ടിംഗ് മെറ്റീരിയലുകളിൽ ഡ്യുപോണ്ടിന്റെ ഗവേഷണ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ അവർ 20-ലധികം പേറ്റന്റുകളും 50 പ്രസിദ്ധീകരണങ്ങളും സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാം വികസിപ്പിച്ചു.[13]1988-ൽ അവർ ഇലക്ട്രോണിക്സ് ഗ്രൂപ്പിന്റെ ലബോറട്ടറി ഡയറക്ടറായി.[1][2] 1991 ആയപ്പോഴേക്കും അതിന്റെ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.[14]
അടുത്ത വർഷം സ്പെഷ്യാലിറ്റി കെമിക്കൽസ് ഗ്രൂപ്പിനായി ജാക്സൺ ലബോറട്ടറിയുടെ ലബോറട്ടറി ഡയറക്ടറായി.[14]1993-ൽ സ്പെഷ്യാലിറ്റി കെമിക്കൽസ് ആർ & ഡി ഡയറക്ടറായി.[1][2] 1995-ൽ ടെറത്തെയ്ൻ പ്രൊഡക്റ്റുകളുടെ ബിസിനസ് ഡയറക്ടറായി. രണ്ട് വർഷത്തിനുശേഷം കെമിക്കൽസ് ബിസിനസ് പ്ലാനിംഗ് ആൻഡ് ടെക്നോളജി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.[14]1999 ൽ ഡ്യുപോണ്ട് എഞ്ചിനീയറിംഗ് ടെക്നോളജി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.[1][2]
2006-ൽ ഡ്യുപോണ്ടിന്റെ സീനിയർ വൈസ് പ്രസിഡന്റും ഗ്ലോബൽ ചീഫ് സയൻസ് ആൻഡ് ടെക്നോളജി ഓഫീസറുമായി [1][2][14] കമ്പനിയുടെ പ്രധാന ഗവേഷണ പരിപാടികൾക്കും അടിസ്ഥാന രസതന്ത്രം, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി എന്നിവയുൾപ്പെടെയുള്ള ഗവേഷണ പരിപാടികളുടെ ഡ്യുപോണ്ട് "അപെക്സ്" പോർട്ട്‌ഫോളിയോയുടെയും ചുമതല ഏറ്റെടുത്തു.[14]ചീഫ് സയൻസ് & ടെക്നോളജി ഓഫീസർ എമെറിറ്റസ് ആയി 2010 സെപ്റ്റംബറിൽ വിരമിച്ചു.[15]
ദേശീയ താല്പര്യത്തിന്റെ വിവിധ സാങ്കേതിക വിഷയങ്ങൾ വിലയിരുത്തുന്നതിനായി നാഷണൽ റിസർച്ച് കൗൺസിലിനായി പഠനഗ്രൂപ്പുകളിൽ ചൗധരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നാഷണൽ റിസർച്ച് കൗൺസിലിന്റെ ആഗോളവൽക്കരണ സമിതി (2004) അംഗമായിരുന്നു. 1999 മുതൽ നാഷണൽ അക്കാദമി ഓഫ് സയൻസസും നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗും സ്പോൺസർ ചെയ്യുന്ന സയൻസ് ആൻഡ് എഞ്ചിനീയറിംഗിലെ ദേശീയ കമ്മിറ്റി അംഗമാണ് ചൗധരി.[16][17][18][19]
ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (2002-2005),[12] ബാൿസ്റ്റർ ഇന്റർനാഷണൽ ഇങ്ക്. (2012 -),[20] ലോർഡ് കോർപ്പറേഷൻ (2010 -),[21] അഡ്വൈസറി ബോർഡ് ഫോർ അഡ്വാൻസ്ഡ് ടെക്നോളജി എന്നിവയുടെ ഡയറക്ടർ ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് (NIST, 2010),[15][12] നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിം [16] യുഎസ് സർക്കാരിനായുള്ള ഊർജ്ജ വകുപ്പിനുള്ള ലബോറട്ടറി ഓപ്പറേഷൻസ് ബോർഡ് എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [16] 2002-ൽ വാഷിംഗ്ടൺ ഡി.സിയിലെ യുഎസ് ഊർജ്ജ വകുപ്പിനായി ലബോറട്ടറി ഓപ്പറേഷൻസ് ബോർഡിലേക്ക് നിയമിക്കപ്പെട്ടു.
എംഐടി, പെൻസിൽവാനിയ സർവകലാശാല, പ്രിൻസ്റ്റൺ സർവ്വകലാശാല, ഡെലവെയർ സർവകലാശാല എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് സ്കൂളുകളുടെ ഉപദേശക ബോർഡുകളിൽ ചൗധരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[16]
Library resources |
---|
About ഉമ ചൗധരി |
By ഉമ ചൗധരി |
{{cite book}}
: Unknown parameter |authors=
ignored (help)
{{cite book}}
: CS1 maint: multiple names: authors list (link)
{{cite book}}
: |author=
has generic name (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)