ഉമഡെ ഭട്ടിയാനി | |
---|---|
Rajkumari of Jaisalmer
| |
Tenure | c. 1537 – 1562 |
ജീവിതപങ്കാളി | Maldeo Rathore |
പിതാവ് | Rawal Lunkaran Bhati |
മതം | Hinduism |
ഉമഡെ ഭട്ടിയാനി (1537 – 1562) ഉമാഡിയോ, ഉമാ ദേവി എന്നീ പേരുകളിലറിയപ്പെടുന്ന ഇവർ മാർവർ ഭരണാധികാരിയായ മാൽഡിയോ രത്തോറിന്റെ(r. 1532 – 1562) രണ്ടാം ഭാര്യയായിരുന്നു. രൂതി റാണി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഈ റാണി തന്റെ ഭർത്താവിനോട് വളരെ കോപമുള്ള റാണി ആയാണ് അറിയപ്പെട്ടിരുന്നത്. രൂതി റാണി എന്നാൽ സന്തുഷ്ടയല്ലാത്ത റാണി എന്നാണ് അർത്ഥമാക്കുന്നത് [1]
ജയിൽസമെറിലെ ഭരണാധികാരിയായ(r. 1530 - 1551) റവൽ ലങ്കരൻ ഭട്ടിയുടെ പുത്രിയായ ഉമഡെ ഭട്ടിയാനി ഭട്ടി രജപുത്രരാജവംശത്തിലെ രാജകുമാരിയായിരുന്നു.[2] 1537-ൽ മാർവർ ഭരണാധികാരിയായ മാൽഡിയോ രത്തോർ തന്റെ ഭരണപ്രദേശം വിസ്തൃതിപ്പെടുത്തുന്നതിനിടയിൽ ജയിൽസമെറിലുമെത്തി. റവൽ ലങ്കരൻ ഭട്ടി സന്ധിക്കുവേണ്ടി ശ്രമിക്കയും തന്റെ പുത്രിയെ രജപുത്രരാജാവായ രത്തോറിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ഉമഡെയുടെ വിവാഹജീവിതം സന്തോഷമുള്ളതായിരുന്നില്ല. ലങ്കരൻ വിവാഹത്തിന് സ്ത്രീധനം കൂടാതെ കുറച്ചു ദാസികളെക്കൂടി ഉമഡെയ്ക്ക് നൽകിയിരുന്നു. അതിൽ ഭർമലി എന്ന ദാസി വളരെ സുന്ദരിയായിരുന്നു. മാൽഡിയോ ഭർമലിയിൽ താലപര്യമുണ്ടാകുകയും ആദ്യരാത്രി ഉമഡെയുടെയടുത്തുള്ള സന്ദർശനം നിരസിക്കുകയും ചെയ്തിരുന്നു. അന്നുരാത്രി മുഴുവനും ഭർമലിയോടൊപ്പമായിരുന്നു മാൽഡിയോ ചിലവഴിച്ചിരുന്നത്. [3]
ഉമഡെ തനിയ്ക്ക് നേരിട്ട അപമാനത്താൽ ജീവിതത്തിലുടനീളം ഭർത്താവിനോട് സംസാരിക്കില്ല എന്നുതീരുമാനമെടുത്തിരുന്നു. മാത്രമല്ല ഭർത്താവിനോട് യാതൊരുബന്ധവും നിലനിർത്താൻ കൂട്ടാക്കിയില്ല. ഉമഡെയുടെ ഈ നിലപാട് കാരണം മാൽഡിയോ അവളെ രൂതി റാണി എന്നു സംബോധന ചെയ്തു. ഉമഡെ ഭർത്താവിനോടൊപ്പമുള്ള പ്രധാന കൊട്ടാരം ഉപേക്ഷിച്ച് അജ്മെറിലേയ്ക്ക് മാറി താമസിച്ചു. ഉമഡെ ജോത്പൂറിലും മാൽഡിയോയുടെ ജീവിതത്തിലും ഒരിക്കലും തിരിച്ചുവന്നിട്ടില്ല. [4]