ഉമയാൾപുരം കെ. ശിവരാമൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | mridangam |
ഭാരതത്തിലെ പ്രശസ്തനായ ഒരു മൃദംഗ വിദ്വാനാണ് ഉമയാൾപുരം കെ. ശിവരാമൻ. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബർ 17 ന് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. പാലക്കാട് മണി അയ്യരെ പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥർ. മാദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എൽ ഉം കരസ്ഥമാക്കി. ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തിന് പുറമെ പാശ്ചാത്യ സംഗീതത്തിനും മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച ഉമയാൾപുരം ഈ രംഗത്ത് ഗവേഷണം നടത്തിയിട്ടുണ്ട്. മമ്മൂട്ടിക്കും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സർവകലാശാല 2010 ൽ ഡിലിറ്റ് നൽകി ആദരിച്ചു[1]. 2010 ലെ ഭാരത സർക്കാറിന്റെ പത്മവിഭൂഷൺ പുരസ്കാരവും ഉമയാൾപുരത്തെ തേടിയെത്തി.[2]