ഉമേഷ് വസിറാണി | |
---|---|
ദേശീയത | ഇന്ത്യൻ |
കലാലയം | എം.ഐ.ടി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി |
Scientific career | |
Fields | ക്വാണ്ടം കമ്പ്യൂട്ടിങ്, കംപ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറി |
Institutions | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി |
തീസിസ് | Randomness, Adversaries and Computation (1986) |
Doctoral advisor | മനുവേൽ ബ്ലും |
ഗവേഷണ വിദ്യാർത്ഥികൾ | |
വെബ്സൈറ്റ് | www |
ബെർക്കിലി കാലിഫോർണിയ സർവകലാശാലയിലെ റോജർ എ. സ്ട്രോച്ച് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസിന്റെ പ്രൊഫസറാണ് ഉമേഷ് വീർകുമാർ വസിറാണി. ബെർക്കിലി ക്വാണ്ടം കമ്പ്യൂട്ടേഷൻ സെന്ററിന്റെ ഡയറക്ടർ ആണ്. അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യം പ്രധാനമായും ക്വാണ്ടം കമ്പ്യൂട്ടിംഗിലാണ്. അൽഗോരിതങ്ങളെപറ്റിയുള്ള ഒരു ടെക്സ്റ്റ് ബുക്കിന്റെ സഹ-രചയിതാവാണ് ഇദ്ദേഹം.[1]
1981ൽ എം.ഐ.ടി യിൽ നിന്നും വസിറാണി ബി.എസ് ബിരുദം എടുത്തു.[2] 1986-ൽ കാലിഫോർണിയയിലെ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും പി.എഛ്.ഡി നേടി. മാനുവൽ ബ്ലും ആയിരുന്നു അദ്ദേഹത്തിന്റെ ഗൈഡ്.[3]
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഇർവിൻ പ്രഫസർ വിജയ് വസീറാണിയുടെ സഹോദരനാണ് അദ്ദേഹം.
ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ആദ്യകാല ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്കു വഹിച്ചയാളാണ് ഉമേഷ് വസിറാണി. 1993-ൽ തന്റെ ഗവേഷണവിദ്യാർത്ഥിയായിരുന്ന ഈഥാൻ ബേൺസ്റ്റെയിനിനോടൊപ്പം വസിറാണി തയ്യാറാക്കിയ ക്വാണ്ടം കോംപ്ലക്സിറ്റി തിയറിയെപ്പറ്റിയുള്ള പ്രബന്ധം ക്വാണ്ടം ട്യൂറിങ് മെഷീനുകളുടെ ആദ്യമാതൃക നിർവചിച്ചു.[4] ക്വാണ്ടം കമ്പ്യൂട്ടിങ് മോഡലുകൾ തയ്യാറാക്കുന്നതിനും അവയുടെ വിശദമായ വിശകലനത്തിനും ഈ മാതൃകകൾ പിൽക്കാല ഗവേഷകരെ വളരെയധികം സഹായിച്ചിട്ടുണ്ട്.[5] ക്വാണ്ടം ഫൗരീയർ ട്രാൻസ്‌ഫോം കണക്കാക്കിയെടുക്കാനുള്ള ഒരു അൽഗോരിതവും ഈ പ്രബന്ധത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഈ അൽഗോരിതം ഉപയോഗിച്ചാണ് പീറ്റർ ഷോർ പിന്നീട് പൂർണസംഖ്യകളുടെ ഘടകക്രിയ നിർവഹിയ്ക്കാനുള്ള ക്വാണ്ടം അൽഗോരിതം ഉണ്ടാക്കിയെടുത്തത്. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ വളരെ സുപ്രധാനമായ ഒരു പടിയായിട്ടാണ് പീറ്റർ ഷോറിന്റെ അൽഗോരിതത്തെ എല്ലാവരും കാണുന്നത്.[5]
2005-ൽ വാസിറാണിയും സഹോദരനും അസോസിയേഷൻ ഓഫ് കമ്പ്യൂട്ടിംഗ് മെഷിനറിയിലെ ഫെല്ലോകൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. സൈദ്ധാന്തിക കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടം കമ്പ്യൂട്ടേഷൻ എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് ഉമേഷ് വസിറാണിയെ തെരഞ്ഞെടുത്തത്.[6] അപ്പ്രോക്സിമേഷൻ അൽഗോരിതങ്ങളുടെ സംഭാവനകൾക്ക് സഹോദരനെയും.[7] 2012-ൽ അദ്ദേഹത്തിന് ഫുൽക്കേർസൺ പ്രൈസ് ലഭിച്ചു. സതീഷ് റാവു, സഞ്ജീവ് അറോറ എന്നിവരുമായി ചേർന്ന് ഗ്രാഫ് സെപരേറ്ററുകളുടെ അപ്പ്രോക്സിമേഷൻ മെച്ചപ്പെടുത്തിയതിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായിരുന്നു ഈ അവാർഡ്. 2018-ൽ അദ്ദേഹത്ത നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ അംഗം ആയി തെരഞ്ഞെടുത്തു.[8]