ഉരുളക്കിഴങ്ങിന്റെ സത്തയും, ഡെക്സ്ട്രോസും ചേർത്ത് നിർമ്മിക്കുന്ന സംവർധക മാധ്യമമാണ് ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ (Potato-dextrose agar) (BAM മീഡിയ M127 [1]). ചെടികളെ ബാധിക്കുന്ന ബാക്ടീരിയയെയും, പൂപ്പലിനെയും വളർത്താനായാണ് ഇത് ഉപയോഗിക്കുന്നത്.[2]
അളവ് (ഗ്രാമിൽ) | ഘടകം |
---|---|
~1000 | വെള്ളം |
200 | ഉരുളക്കിഴങ്ങുകൾ (തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയത്) |
20 | ഡെക്സ്ട്രോസ് |
20 | അഗർ പൊടി |
ഉരുളക്കിഴങ്ങ് സത്ത ഉണ്ടാക്കാനായി ഉരുളക്കിഴങ്ങുകൾ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി 30 മിനിറ്റ് വെള്ളത്തിൽ വേവിച്ച് വെള്ളം ചീസ് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ഡെക്സ്ട്രോസും അഗർ പൊടിയും ചേർത്തതിനു ശേഷം 15 മിനിറ്റ് ഓട്ടോക്ലേവ് ചെയ്തെടുക്കുക. സൂക്ഷ്മജീവി വിമുക്തമായ ഈ മിശ്രിതത്തെയാണ് ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ എന്ന് വിളിക്കുന്നത്. ഇതേ രീതിയിൽ അഗർ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന മിശ്രിതത്തെ ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് രസം എന്ന് പറയുന്നു. ഇതിൽ ഫംഗസുകളായ യീസ്റ്റ്, ആസ്പെർഗില്ലസ്, ക്യാൻഡിഡ എന്നിവയെ വളർത്തുന്നു.[3][4]