ഒരു തരം ചരടു കുത്തിക്കളിയാണിത്. ഉറികളി എന്നും ചിലയിടത്ത് പറയാറുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈ കളി നിലവിലുണ്ട്. കളി സ്ഥലത്ത് മുകളിൽ തൂക്കിയിടുന്ന ചരടുകൾ പിടിച്ചു കൊണ്ട് പാട്ടുകൾ പാടി വട്ടം ചുറ്റിക്കളിക്കും. പാട്ട് പാടി കഴിയുമ്പോഴേക്കും ചരട് ഒരു ഉറിയുടെ ആകൃതിയിലായിരിക്കും. പിന്നീട് പാട്ട് പാടി കളിച്ച് ആ കെട്ട് അളിക്കുകയും ചെയ്യാം. തിരുവനന്തപുരം ജില്ലയിൽ ഇത് ചരടുപിന്നിക്കളി എന്നറിയപ്പെടുന്നു.[1]