ഉർവശി | |
---|---|
ജനനം | കവിതാരഞ്ജിനി/പൊടിമോൾ ജനുവരി 25, 1969 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1984 മുതൽ |
ജീവിതപങ്കാളി(കൾ) | മനോജ് കെ. ജയൻ(1999-2008വി.മോ) ശിവപ്രസാദ് (2014-മുതൽ)[1] |
തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി തിരുവനന്തപുരം ജില്ലയിൽ ചവറ വി.പി.നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1969 ജനുവരി 25ന് ജനിച്ചു. കവിത രഞ്ജിനി എന്നതാണ് യഥാർത്ഥ പേര്. നാലു സഹോദരങ്ങളാണ് ഉർവ്വശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ് നാലു സഹോദരങ്ങളും സിനിമാതാരങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിലായിരുന്നു. നാലാം ക്ലാസിന് ശേഷം കോടമ്പാക്കം കോർപ്പറേഷൻ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറി. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല[2]
1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു. അതിനു ശേഷം 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു.
1983-ൽ തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന തമിഴ് ചിത്രത്തിൽ 1983-ൽ ഷൂട്ട് ചെയ്തെങ്കിലും 1986-ലാണ് പടം റിലീസായത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി[3]
1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്[4]
5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു[5]
2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു[6][7][8]
2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു.[9]ഇവരുടെ പ്രണയ വിവാഹമായിരുന്നെങ്കിലും 2008-ൽ വിവാഹ മോചിതയായി. ആ ബന്ധത്തിൽ ഒരു മകൾ തേജാലക്ഷ്മി. പിന്നീട് 2013-ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകൻ ഇഷാൻ.[1]
{{cite news}}
: Check date values in: |accessdate=
, |date=
, and |archivedate=
(help)