ഊർമ്മിള ഉണ്ണി | |
---|---|
ജനനം | തിരുവല്ല, പത്തനംതിട്ട ജില്ല | 14 ജൂൺ 1962
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1988-മുതൽ |
ജീവിതപങ്കാളി(കൾ) | അംഗാരത്ത് രാമനുണ്ണി |
കുട്ടികൾ | ഉത്തര ഉണ്ണി |
കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി (ജനനം 14 ജൂൺ 1962). 1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി. 1992 ലെ സർഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോഴും മലയാള സീരിയൽ സിനിമ രംഗത്ത് സജീവമായി തുടരുന്നു.[1]
കോട്ടയ്ക്കൽ കോവിലകം കെ സി അനുജൻ രാജയുടേയും മനോരമയുടേയും മകളായി 1962 ജൂൺ 14ന് തിരുവല്ലയിലെ നെടുമ്പുറം കൊട്ടാരത്തിൽ ജനിച്ചു. തൃശൂർ ഇൻഫൻ്റ് ജീസസ് കോൺവെൻറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ കേരളവർമ്മ കോളേജിൽ ചേർന്നു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകൾ അഭ്യസിച്ച ഊർമ്മിള ഉണ്ണി ഒരു ചിത്രകല രചയിതാവ് കൂടിയാണ്.[2]
അംഗാരത്ത് രാമനുണ്ണിയാണ് ഭർത്താവ്. നടി ഉത്തര ഉണ്ണി എക മകൾ ആണ്. ചലച്ചിത്ര താരമായ സംയുക്ത വർമ്മ ബന്ധുവാണ്. അംഗോപാധ്യ എന്ന പേരിൽ ഒരു നാട്യകലാ സ്കൂൾ ബഹ്റൈനിൽ ഇവർ ആരംഭിച്ചു. എണാകുളം ജില്ലയിലെ കടവന്ത്രയിൽ ആണ് താമസിക്കുന്നത്.
(Selected Filmography)
{{cite web}}
: |last1=
has numeric name (help); External link in |website=
(help)