Adarsh Sein Anand | |
---|---|
29th Chief Justice of India | |
ഓഫീസിൽ 10 October 1998 – 1 November 2001 | |
നിയോഗിച്ചത് | K. R. Narayanan |
മുൻഗാമി | Madan Mohan Punchhi |
പിൻഗാമി | Sam Piroj Bharucha |
Chairman National Human Rights Commission | |
ഓഫീസിൽ 17 February 2003 – 31 October 2006 | |
Chief Justice in Madras High Court | |
ഓഫീസിൽ 1989–1992 | |
Chief Justice of Jammu and Kashmir High Court[1] | |
ഓഫീസിൽ 11 May 1985 – 23 October 1989 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 നവംബർ 1936 |
മരണം | 1 ഡിസംബർ 2017 Sector-14, Noida, Uttar Pradesh | (81 വയസ്സ്)
ഇന്ത്യയുടെ ഇരുപത്തിയൊൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു എ. എസ്. ആനന്ദ് (Adarsh Sein Anand ).
1936 നവംബർ 1 ന് ജമ്മുവിൽ ജനിച്ചു. ജമ്മു - ലക്‌നോ സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1964 നവംബർ 9 ന് ബാർ കൗൺസിലിൽ വക്കീൽ ആയി എൻറോൾ ചെയ്തു. പഞ്ചാബ്, ഹരിയാന കോടതികളിൽ വക്കീൽ പ്രാക്ടീസ് ചെയ്യവേ 1975 മെയ് 26 ന് ജമ്മു-കശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജ് ആയി നിയമിതനായി. 1985 മെയ് 11ന് അവിടെത്തന്നെ ചീഫ് ജസ്റ്റിസ് ആയി. 1989 നവംബർ 1ന് മദ്രാസ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 1991 നവംബർ 18 ന് സുപ്രീം കോടതി ജസ്റ്റിസ് ആയി നിയമിതനായി. 2003 ഫെബ്രുവരി 17 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി.
2010 ഫെബ്രുവരിയിൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനായി ചുമതലയേറ്റു. (2012 ഏപ്രിൽ 25ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.)[2]