എ. ഭീംസിംഗ് | |
---|---|
ജനനം | |
മരണം | ജനുവരി 16, 1978 | (പ്രായം 53)
ദേശീയത | ![]() |
മറ്റ് പേരുകൾ | ഭീം ഭായ് |
തൊഴിൽ(s) | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, ചലച്ചിത്ര നിർമ്മാതാവ്. |
സജീവ കാലം | 1949–1978 |
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഭീംസിംഗ് 1924 ഒക്ടോബർ 15നു ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു.[1]
തെലുങ്കിലെ ഇരട്ട ചിത്രസംയോജകരായിരുന്ന കൃഷ്ണൻ- പഞ്ചുവിന്റെ സഹായിയായാണ് ഭീംസിംഗ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. ഇവരിൽ കൃഷ്ണന്റെ സഹോദരിയായ സോനയെ ഭീംസിംഗ് വിവാഹം കഴിച്ചു. ദേശീയ പുരസ്കാരം നേടിയ ചിത്രസംയോജകനായ ബി. ലെനിൻ ഉൾപ്പെടെ എട്ട് മക്കൾ ആണ് ഈ ദമ്പതികൾക്ക്. പിൽക്കാലത്ത് അദ്ദേഹം പ്രശസ്ത തെന്നിന്ത്യ നടിയായ പത്മശ്രീ സുകുമാരിയേയും വിവാഹം ചെയ്തു. ആ വിവാഹത്തിൽ ജനിച്ച പുത്രനാണ് ഡോ. സുരേഷ് ഭീംസിംഗ്. 1978 ജനുവരി 16 നു അൻപത്തെട്ടാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി ചലച്ചിത്രവേദികളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
തെലുങ്കിലെ ഇരട്ട ചിത്രസംയോജകരായിരുന്ന കൃഷ്ണൻ- പഞ്ചുവിന്റെ സഹായിയായി ആയി ചലച്ചിത്ര രംഗത്തെത്തിയ ഭീംസിംഗിന്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയതു അമ്മൈയപ്പൻ (1954) എന്ന തമിഴ് ചിത്രമാണ്. തമിഴ് - തെലുങ്കു ഹിന്ദി ഭാഷകളിലായി 67 ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.[2] 1978ൽ പ്രദർശനത്തിനെത്തിയ കരുണാമയുഡു എന്ന തെലുങ്കു ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്.[3]
നായാദിൻ നയീ രാത്, ഗൌരി, സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.[4]
സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജനം നിർവ്വഹിച്ചതും അദ്ദേഹമാണ്.
സാധൂ ഔർ സെയ്താൻ, രാഖി എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.