എ. രാജ

എ. രാജ
ലോകസഭാംഗം
മണ്ഡലംനീലഗിരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-05-10) 10 മേയ് 1963  (61 വയസ്സ്)
പെരുമ്പലൂർ, തമിഴ് നാട്
രാഷ്ട്രീയ കക്ഷിഡി.എം.കെ
പങ്കാളിഎം.എ. പരമേശ്വരി
കുട്ടികൾമയൂരി
വസതിപെരമ്പലൂർ
As of സെപ്റ്റംബർ 22, 2006
ഉറവിടം: [1]

ഇന്ത്യയുടെ മുൻ കേന്ദ്ര ഐടി-വാർത്താവിനിമയ മന്ത്രിയാണ് എ. രാജ. 1963 മെയ് 10-ന് തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വേലൂരിൽ ജനിച്ചു. ഡി.എം.കെ അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ നീലഗിരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തുടർച്ചയായി നാലാം തവണയാണ് ഇദ്ദേഹം ലോകസഭാംഗമാകുന്നത്. 14-ആം മന്ത്രിസഭയിലെ അവസാന രണ്ട് വർഷക്കാലം ഐടി-വാർത്താവിനിമയ മന്ത്രിയായിരുന്നു. 1999-ലെ 13 ദിവസം മാത്രം നിലനിന്ന വാജ്പെയ് മന്ത്രിസഭയിൽ സഹമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ടു ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഴിമതിയാരോപണത്തെ തുടർന്ന് 2010 നവംബറിൽ മന്ത്രിസഥാനം രാജിവെച്ചു. നീരാറാഡിയ ടേപ്പ് വിവാദത്തിലും രാജയുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. 2011 ഫെബ്രിവരി 2-ന് 2ജി സ്പെക്ട്രം ഇടപാട് സംഭവുമായി ബന്ധപ്പെട്ട് സി.ബി.ഐ., രാജയെ അറസ്റ്റു ചെയ്തു.