എ. ശ്രീനിവാസ രാഘവൻ | |
---|---|
ജനനം | കണ്ടിയൂർ, തിരുവയ്യാർ, തമിഴ് നാട് | 23 ഒക്ടോബർ 1905
മരണം | ജനുവരി 5, 1975 | (69 വയസ്)
തൊഴിൽ | എഴുത്തുകാരൻ |
ഒരു തമിഴ് കവിയും അധ്യാപകനുമായിരുന്നു എ. ശ്രീനിവാസ രാഘവൻ (തമിഴ്: அ. சீனிவாச ராகவன், ജനനം. 23 ഒക്ടോബർ 1905 - മരണം. 5 ജനുവരി 1975), അ.സി.റ എന്ന പേരിലായിരുന്നു അദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്നത്. (തമിഴ്: அ. சீ. ரா).
തിരുവയ്യാറിനു സമീപത്തുള്ള കണ്ടിയൂരിൽ ജനിച്ചു. നാഗപട്ടണത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുച്ചിറപ്പള്ളിയിലെ സെന്റ്. ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. ഈ കോളേജിലും പിന്നീട് ചെന്നൈയിലെ വിവേകാനന്ദ കോളേജിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. ത്രിവേണി, ചിന്തനൈ എന്ന പേരിൽ രണ്ട് മാസികകൾ അദ്ദേഹം പുറത്തിറക്കിയിരുന്നു. വകുലാപറണൻ (തമിഴ്: வகுளாபரணன்). എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. തിരുനെൽവേലിയിലും ചെന്നൈയിലുമുള്ള വിവിധ കോളേജുകളിൽ ശ്രീനിവാസ രാഘവൻ ജോലി ചെയ്തിരുന്നു. 1951 മുതൽ 1969 വരെ തൂത്തുക്കുടിയിലെ വി.ഒ.സി കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു.[1][2] 1968ൽ വെള്ളൈ പറവൈ എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [3] 1975ൽ അനതരിച്ചു. 2005ൽ ശ്രീനിവാസ രാഘവന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു.[4][5]
ഗൗതമി
{{cite web}}
: |archive-date=
/ |archive-url=
timestamp mismatch; ജനുവരി 24, 2010 suggested (help)