എ.കെ. ഹംഗൽ | |
---|---|
ജനനം | അവതാർ കിഷൻ ഹംഗൽ 1 ഫെബ്രുവരി 1917 |
മരണം | 26 ഓഗസ്റ്റ് 2012 | (പ്രായം 95)
മറ്റ് പേരുകൾ | പത്മഭൂഷൺ അവതാർ കൃഷ്ണ ഹംഗൽ |
തൊഴിൽ | നടൻ |
സജീവ കാലം | 1965–2005 |
അറിയപ്പെടുന്ന കൃതി | രാം ശാസ്ത്രി (ആയിന) ഇന്ദർസേൻ (ഷൗക്കീൻ) ഇമാം സാബ് (ഷോലേ) ബിപിൻ ലാൽ പാണ്ഡേ (നമക് ഹറാം) |
കുട്ടികൾ | വിജയ് ഹംഗൽ |
പ്രശസ്ത ഹിന്ദി നടനായിരുന്നു അവതാർ കിഷൻ ഹംഗൽ (1 ഫെബ്രുവരി 1917 – 26 ആഗസ്റ്റ്, 2012). സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഹംഗൽ 200 ഓളം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) യിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
2006-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.