എ.ജി. നൂറാനി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബോംബെ (മുംബൈ), ബ്രിട്ടീഷ് ഇന്ത്യ | 16 സെപ്റ്റംബർ 1930
അൽമ മേറ്റർ | ഗവർണ്മെന്റ് ലോ കോളേജ്, മുംബൈ |
തൊഴിൽ | Barrister, historian and writer |
ഇന്ത്യൻ നിയമജ്ഞനും ഗ്രന്ഥകർത്താവും ചരിത്രപണ്ഡിതനുമാണ് എ.ജി നൂറാനി എന്ന് പരക്കെ അറിയപ്പെടുന്ന അബ്ദുൽ ഗഫൂർ അബ്ദുൽ മജീദ് നൂറാനി (ജനനം:1930 സെപ്റ്റംബർ 16-മരണം : 2024 ഓഗസ്റ്റ് 29) .മുംബൈയിലെ ഗവണ്മെന്റ് ലോകോളേജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ നൂറാനി, സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനാവിദഗ്ദ്ധരിൽ ഒരാളാണ് നൂറാനി.[1] 2024 ആഗസ്റ്റ് 29 അദ്ദേഹം മരണമടഞ്ഞു [2]
ഇന്ത്യയിലെ പല പ്രസിദ്ധീകരണങ്ങളിലായി നൂറാനിയുടെ അനേകം ലേഖനങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ ഭരണാധികാരിയായിരുന്ന ഷേയ്ക്ക് അബ്ദുള്ളയ്ക്കു വേണ്ടിയും, തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയ്ക്കു വേണ്ടിയും ചില പ്രമാദമായ കേസുകളിൽ നൂറാനി ഹാജരായിട്ടുണ്ട്.[3].
{{cite web}}
: Check date values in: |accessdate=
(help)