എ പെസ്റ്ററിങ്ങ് ജേർണി | |
---|---|
സംവിധാനം | കെ.ആർ. മനോജ് |
നിർമ്മാണം | ട്രോപ്പിക്കൽ സിനിമ |
രചന | രഞ്ജിനി കൃഷ്ണൻ കെ.ആർ. മനോജ് |
സംഗീതം | എ.എസ്.അജിത്കുമാർ |
ഛായാഗ്രഹണം | ഷെഹ്‌നാദ് ജലാൽ |
ചിത്രസംയോജനം | മഹേഷ് നാരായൺ അജയ് കുയിലൂർ |
സ്റ്റുഡിയോ | പോസിറ്റീവ് ഫ്രെയിംസ് ചിത്രാഞ്ജലി സ്റ്റുഡിയോസ് |
റിലീസിങ് തീയതി | 2010 |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ്, മലയാളം, പഞ്ചാബി, ഹിന്ദി, തുളു |
സമയദൈർഘ്യം | 66 മിനിറ്റ് |
കെ.ആർ.മനോജ് സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി ചലച്ചിത്രമാണ് എ പെസ്റ്ററിങ്ങ് ജേർണി. ഈ ഡോക്യുമെന്ററി സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ സംഭവിച്ച പ്രധാനപ്പെട്ട രണ്ട് കീടനാശിനിദുരന്തപ്രദേശങ്ങളിലൂടെയുള്ള യാത്രയാണ്. നമ്മുടെ നാട്ടിലെ കൃഷിയെയും സംസ്കാരത്തെയും ഹരിതവിപ്ലവം എപ്രകാരം സ്വാധീനിച്ചു എന്നൊരു അന്വേഷണം ഈ ചിത്രത്തിലൂടെ നടത്തുന്നു. പഞ്ചാബിലെ പരുത്തിത്തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വ്യാപകമായി കീടനാശിനി ഉപയോഗിക്കുന്നതിന്റെ ഇരകളായ കർഷകരുടെയും കാസർഗോഡ് ജില്ലയിലെ കശുമാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചതിന്റെ ഭാഗമായി ദുരിതജീവിതം വിധിക്കപ്പെട്ട ജനങ്ങളുടെയും ജീവിതപരിസരങ്ങളിലൂടെയാണ് ഈ യാത്ര. തത്സമയം പകർത്തിയ ശബ്ദങ്ങൾ ചിത്രത്തിന്റെ സ്വാഭാവികത കൂട്ടുന്നു.
2010 ൽ പുറത്തിറങ്ങിയ, 66 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, തുളു തുടങ്ങിയ ഭാഷകളിൽ സംഭാഷണം ഉണ്ട്. ഹൈ ഡെഫനിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.