എം. അനന്തശയനം അയങ്കാർ | |
---|---|
2nd Speaker of the Lok Sabha | |
ഓഫീസിൽ March 8, 1956 – April 16, 1962 | |
പ്രധാനമന്ത്രി | Pandit Jawaharlal Nehru |
മുൻഗാമി | Ganesh Vasudev Mavalankar |
പിൻഗാമി | Sardar Hukam Singh |
Member of Parliament (Lok Sabha) for Tirupathi | |
ഓഫീസിൽ 1951–1962 | |
മുൻഗാമി | None |
പിൻഗാമി | C. Dass |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | February 4, 1891 Thiruchanoor |
മരണം | March 19, 1978 |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
തൊഴിൽ | Politician |
ഇന്ത്യയുടെ ദേശീയനേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്നു അനന്തശയനം അയങ്കാർ.
1891 ഫെബ്രുവരി 4-ന് ആന്ധ്രയിലെ ചിത്തൂർ ജില്ലയിൽ, ക്ഷേത്രനഗരമായ തിരുപ്പതിക്കടുത്തുള്ള തിരുച്ചാനൂരിൽ ജനിച്ചു. നാട്ടിലും മദ്രാസ് (ചെന്നൈ) പട്ടണത്തിലുമായി വിദ്യാഭ്യാസം നടത്തി. പച്ചയ്യപ്പാസ് കോളജിൽ ചേർന്നു ബി.എ.യും മദ്രാസ് ലോ കോളജിൽ നിന്ന് ബി.എല്ലും പാസ്സായി. 1919-ൽ ചൂഡമ്മയെ വിവാഹം കഴിച്ചു. നിയമബിരുദം നേടി പൊതുജീവിതത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ഗണിതശാസ്ത്രാധ്യാപകനായി (1912-13) ജോലിനോക്കി. തുടർന്നു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് (1940) എട്ട് മാസത്തെ ജയിൽവാസം അനുഭവിച്ചു. കേന്ദ്ര വിദ്യാഭ്യാസ-ഉപദേശക ബോർഡംഗം, ഹരിജൻ സേവക് സമാജം പ്രസിഡന്റ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചശേഷം, 1956-ൽ ഇദ്ദേഹം ലോക്സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. ജീ.വി. മാവ്ലങ്കരെ തുടർന്ന് 1957-ൽ ഇദ്ദേഹം രണ്ടാമത്തെ ലോക്സഭാധ്യക്ഷനാവുകയും 1962 വരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു. 1956-ൽ പാർലമെന്റ് അംഗങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൈന സന്ദർശിക്കുകയുണ്ടായി. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ചെയർമാനായി 1957-ൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1962 മേയിൽ ബീഹാർ ഗവർണറായി. 1967 ഡിസബർ വരെ ആ സ്ഥാനം വഹിച്ചു. നമ്മുടെ പാർലമെന്റ് (Our Parliament) എന്നൊരു ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1978-ൽ ഇദ്ദേഹം അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എം. അനന്തശയനം അയങ്കാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |