മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.
2003, 2004, 2007, 2008, 2010, 2012,2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം ജയചന്ദ്രൻ നേടി, കാത്തിരുന്ന് കാത്തിരുന്നു.. എന്ന എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.
മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മികച്ച സംഗീത സംവിധായകനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം. മികച്ച ഗായകനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് - മലയാളം