എം. രംഗറാവു | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ആന്ധ്രാപ്രദേശ് | 15 ഒക്ടോബർ 1932
ഉത്ഭവം | ആന്ധ്രാപ്രദേശ്, ഇന്ത്യ |
മരണം | 3 ഓഗസ്റ്റ് 1990 | (പ്രായം 57)
വിഭാഗങ്ങൾ | Film score, Theatre |
തൊഴിൽ(കൾ) | Composer, music director, instrumentalist |
പ്രധാനമായും കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ ഇന്ത്യൻ സംഗീതജ്ഞനായിരുന്നു എം. രംഗ റാവു (ജീവിതകാലം: 15 ഒക്ടോബർ 1932 - 1990 ഓഗസ്റ്റ് 3). ക്ലാസിക്കൽ രചനകൾക്കും സംഗീത രംഗത്തും അദ്ദേഹം വളരെ പ്രശസ്തനായിരുന്നു.
1932 ഒക്ടോബർ 15-ന് ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു രംഗറാവുവിൻറെ ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ രംഗറാവു വീണ വായിക്കാൻ അഭ്യസിച്ചു. അമ്മ രംഗമ്മയായിരുന്നു അദ്ദേഹത്തിന് ഇക്കാര്യത്തിൽ പ്രചോദനമായത്. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ശാഖയിൽ ബിരുദം നേടി.
രംഗറാവു ശ്യാമള ദേവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് 2 ആൺമക്കളും (എം. മഹങ്കലി റാവു, എം രാമകൃഷ്ണ റാവു) 2 പെൺമക്കളുമുണ്ട് (സത്യ വാണി & നാഗ ലക്ഷ്മി). ഭർത്താവ് മരണമടഞ്ഞ് അഞ്ച് മാസത്തിന് ശേഷം 1991-ലെ റിപ്പബ്ലിക് ദിനത്തിൽ ഭാര്യ ശ്യാമളയും അന്തരിച്ചു.
സ്വർഗ്ഗസീമ (1945), യോഗി വേമന (1947) എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് റാവു ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1946-ൽ പുറത്തിറങ്ങിയ ത്യാഗയ്യ എന്ന സിനിമയിൽ വീണ വാദകനായി വേഷമിട്ടു. 1967-ൽ നക്കറെ അഡെ സ്വർഗ എന്ന സിനിമയിലൂടെ ഒരു സമ്പൂർണ്ണ സംഗീതസംവിധായകനായി അദ്ദേഹം കന്നഡ ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ തുടക്കവും ഇദ്ദേഹത്തിലൂടെയായിരുന്നു. മുതിർന്ന ഗായിക പി. സുശീലയ്ക്കൊപ്പം യുഗ്മഗാനം ആലപിച്ചാണ് രംഗറാവു (ബന്ധു) ബാലസുബ്രഹ്മണ്യത്തെ കന്നഡ ചിത്രങ്ങൾക്ക് പരിചയപ്പെടുത്തിയത്.[1]
കന്നഡയിൽ നിരവധി ഗാനങ്ങൾ രചിച്ചതിനൊപ്പം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും അദ്ദേഹം ഏതാനും ഗാനങ്ങൾ രചിച്ചു. അവയിൽ മിക്കതും അദ്ദേഹത്തിന്റെ കന്നഡ ഗാനങ്ങളുടെ മൊഴിമാറ്റമായിരുന്നു. മലയാളത്തിൽ ആറു സിനിമകൾക്കാണ് ആദേഹം സംഗീതം നൽകിയത്.
1990 ഓഗസ്റ്റ് 2 ന് 58 വയസ്സുള്ള രംഗ റാവു കാൻസർ ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അദ്ദേഹത്തിനും ഭാര്യക്കും അവരുടെ നാല് മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ട്.