എം.എൻ. പാലൂർ | |
---|---|
ജനനം | പാലൂർ മാധവൻ നമ്പൂതിരി 22 ജൂൺ 1932 |
മരണം | 09 ഒക്ടോബർ 2018 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതപങ്കാളി | ശാന്തകുമാരി[1] |
കുട്ടികൾ | സാവിത്രി [1] |
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ (ജനനം 22 ജൂൺ 1932 - മരണം 09 ഒക്ടോബർ 2018). യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല[2]. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു.[1].അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പുതിയ തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്റെ സന്ദേശമാണ് ഉഷസ്സ്. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു. വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തുസൂക്ഷിക്കുന്ന കവി,ഗർജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം ചിന്തയിലും മറ്റും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യ രീതിയാണ് അവലംബിച്ചിരിക്കുന്നത്