This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: ലേഖനത്തിന് വിജ്ഞാനകോശസ്വഭാവമല്ല ഉള്ളത്.. (2024 നവംബർ) |
എം.ജി. ശ്രീകുമാർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മലബാർ ഗോപാലൻ ശ്രീകുമാർ |
പുറമേ അറിയപ്പെടുന്ന | ശ്രീക്കുട്ടൻ |
ജനനം | ഹരിപ്പാട്, ആലപ്പുഴ | 25 മേയ് 1957
തൊഴിൽ(കൾ) | ഗായകൻ, വിധികർത്താവ്,അവതാരകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1984–തുടരുന്നു |
വെബ്സൈറ്റ് | mgsreekumar |
ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന എം.ജി.ശ്രീകുമാർ (ജനനം: 25 മെയ് 1957)
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷി മാരാസ്യാരുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷി മാരാസ്യാർ. ഇന്ന് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മയുടെ മക്കൾ കുടുംബത്ത് താമസിക്കുന്നു. തിരുവനന്തപുരത്തെ വീട്ടുപേരും "മേടയിൽ " എന്നാണ്. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രൊഫസറായിരുന്നു.[1]
സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.
1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു[2].
കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി, സൂര്യ കിരീടം, തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്[3].
ചതുരംഗം, താണ്ഡവം, അറബീയും ഒട്ടകവും, അർദ്ധനാരി, ഞാനും എന്റെ ഫാമിലിയും, ഹസ്ബൻഡ്സ് ഇൻ ഗോവ, സകുടുംബം ശ്യാമള, ഒരു നാൾ വരും തുടങ്ങി 12 ഓളം സിനിമകളുടെ സംഗീത സംവിധാനമൊരുക്കി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു[4]
അയ്യപ്പ ഭക്തിഗാനരംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട എം.ജി.ശ്രീകുമാറിന്റെ ഏറ്റവും വിഖ്യാതമായ അയ്യപ്പ ഭക്തി ഗാനമാണ് സ്വാമി അയ്യപ്പൻ എന്ന ആൽബത്തിലെ "സാമവേദം നാവിലുണർത്തിയ സ്വാമിയേ" എന്ന ഗാനം. രാജീവ് ആലുങ്കലിന്റെ രചനയ്ക്ക് എം.ജി. ശ്രീകുമാർ തന്നെയായിരുന്നു ഈ ഗാനത്തിന്റെ ഈണവും നിർവഹിച്ചത്.
ഇദ്ദേഹം സംഗീത സംവിധാനം ചെയ്ത ഭൂരിഭാഗം ജനപ്രിയ ഗാനങ്ങളും രചിച്ചിട്ടുള്ളത് ഗിരീഷ് പുത്തഞ്ചേരിയും, രാജീവ് ആലുങ്കളുമാണ്. ഈ കൂട്ടുകെട്ടുകളിൽ പിറന്ന ഗാനങ്ങൾ ആകെ സംഗീത പ്രേമികൾ ഏറ്റുപാടി.
സംഗീത ജീവിതം
പാരമ്പര്യമായി കിട്ടിയ കർണാടക സംഗീതത്തിൻ്റെ വളരെ ശക്തമായ അടിത്തറയുണ്ട് ശ്രീകുമാറിന്. അത് പാടുന്നതിനായാലും സംഗീതം ചെയ്യുന്നതിനായാലും. ഒരു ഗായകൻ എന്ന നിലയിലറിയപ്പെട്ട എം.ജി.ശ്രീകുമാർ പെട്ടെന്നാണ് സംഗീത സംവിധായകൻ എന്നറിയപ്പെടാൻ തുടങ്ങിയത്. 2002-ൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായിട്ടാണ് താണ്ഡവം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
ശ്രീകുമാറിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നാദരൂപിണി എന്ന ഗാനത്തിനായിരുന്നു.
വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും ചാർത്തിവരുന്നവളെ എന്ന ഗാനത്തിന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
വളരെ മഹനീയമായ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ശ്രീകുമാർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. സംഗീത വേരുകളുള്ള കുടുംബത്തിലെ അംഗമായ ശ്രീകുമാറിന് ഒട്ടേറെ പാരമ്പര്യങ്ങളും അവകാശപ്പെടാനുണ്ട്. സംഗീത സംവിധായകനായിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്ന എം.ജി.രാധാകൃഷ്ണൻ്റെ മകൻ എം.ആർ.രാജകൃഷ്ണൻ ഇന്ത്യയിലെ തന്നെ മികച്ച ഓഡിയോഗ്രാഫർമാരിലൊരാളാണ്. സംഗീത കോളേജ് അധ്യാപികയായ സഹോദരി കെ.ഓമനക്കുട്ടിയുടെ ചെറുമകൻ ഹരിശങ്കറും ഇപ്പോൾ സംഗീത ആലാപന ലോകത്തേക്ക് കടന്നിരിക്കുന്നു അങ്ങനെ കുടുംബാംഗങ്ങൾ ഒക്കെയും സംഗീതത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്.
എം.ജി.ശ്രീകുമാറിൻ്റെ ഗാനങ്ങൾ കേൾക്കുന്നവർക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ് അദ്ദേഹത്തിൻ്റെ ശബ്ദത്തിലെ നേസൽ ടോൺ. 2002-ലെ താണ്ഡവം എന്ന സിനിമയിലെ ഹിമഗിരി നിരകൾ പൊൻതുടികളിലുണരും എന്ന ഗാനാലാപനത്തിന് ഒരു ഗായകൻ എന്ന നിലയിൽ ഏറെ ശ്രോതാക്കളുടെ നിരൂപക പ്രശംസ കിട്ടിയ ഗാനമായിരുന്നു കർണാടക സംഗീതത്തിൽ സാരമതി രാഗത്തിലുള്ള ഈ ഗാനം. ഇതിൻ്റെ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ആയിരുന്നു.
2001-ലെ കാക്കക്കുയിൽ എന്ന സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ പാടാം വനമാലി എന്ന ഗാനം മികച്ച ഒരു കോമ്പോസിഷനായി മാറി.
തൻ്റെ ചില കോമ്പോസിഷനുകളിൽ ആ ഗാനം കമ്പോസ് ചെയ്ത രാഗത്തിലെ ഒരു കൃതി കൊണ്ട് വരുന്നത് എം.ജി.ശ്രീകുമാറിൻ്റെ ചില കോമ്പോസിഷൻ പ്രത്യേകതയാണ്. ഈ ഗാനത്തിൻ്റെ ഒടുവിൽ അദ്ദേഹം സാമജവരഗമന എന്ന ത്യാഗരാജ സ്വാമിയുടെ ഹിന്ദോള രാഗത്തിലെ ഒരു പ്രശസ്തമായ കൃതി കൊണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കൃതികൾ കൊണ്ടുവരുമ്പോൾ ആ പാട്ടിൻ്റെ മാറ്റ് പതിന്മടങ്ങ് വർധിക്കുന്നതായിട്ടാണ് അദ്ദേഹത്തിൻ്റെ പല കോമ്പോസിഷനും കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്.
2011-ലെ ഒരു മരുഭൂമിക്കഥ എന്ന സിനിമയിലെ ചെമ്പകവല്ലികളിൽ തുളുമ്പിയ ചന്ദനമാമഴയിൽ... എന്ന ആഭേരി രാഗത്തിൽ തീർത്ത അതി മനോഹരമായ ഒരു ഗാനം എം.ജി.ശ്രീകുമാറിനൊപ്പം ശ്വേത മേനോൻ്റെ ആലാപനവും ഈ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു. തൻ്റെ ഗാനങ്ങളിൽ പിന്തുടരാറുള്ള മേൽപ്പറഞ്ഞ ശൈലി ഈ ഗാനത്തിലും എം.ജി. ശ്രീകുമാർ പിന്തുടരുന്നു. അതായത് ആഭേരി രാഗത്തിലെ പ്രശസ്ത ത്യാഗരാജ കൃതിയായ നഗുമൊ മുഗ നെല്ലി ഈ ഗാനത്തിലെ അനുപല്ലവിക്ക് മുൻപ് പാടുന്നുണ്ട്.
ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ മാസ്റ്റേഴ്സ് മാത്രമെ പ്രണയഗാനങ്ങൾക്ക് വേണ്ടി മായാമാളവഗൗള എന്ന രാഗം ഉപയോഗിച്ചുള്ളൂ. അവരെപ്പോലെ തന്നെ മാറി ചിന്തിച്ചിരുന്ന എം.ജി.ശ്രീകുമാർ പ്രിയദർശൻ ചിത്രമായ ആമയും മുയലുമെന്ന സിനിമയിലെ മായാമാളവ ഗൗള രാഗത്തിൽ ചിട്ടപ്പെടുത്തി എം.ജി.ശ്രീകുമാർ ആലപിച്ച ഗാനമാണ് കുഴലൂതും കുനുകുരുവി കുലവാഴ കൂമ്പഴകി...
2016ൽ റിലീസായ ഒപ്പം എന്ന സിനിമയിൽ എം.ജി.ശ്രീകുമാർ ആലപിച്ച ചിന്നമ്മ എന്ന ഗാനത്തിലെ പഴയകാലങ്ങളെങ്ങോ പടിമറയുവതിനി വരുമൊ എന്ന വരികൾ നീലാംബരി രാഗത്തിലുള്ളവയാണ്. കിലുക്കം എന്ന സിനിമയിലെ കിലുകിൽ പമ്പരം എന്ന നീലാംബരി രാഗത്തിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നതും എം.ജി.ശ്രീകുമാർ തന്നെയാണ്.
സ്വകാര്യ ജീവിതം
(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)
(selected discography)
താളവട്ടം 1986
ഇവിടെ എല്ലാവർക്കും സുഖം 1987
ആര്യൻ 1988
ചിത്രം 1988
ദിനരാത്രങ്ങൾ 1988
മനു അങ്കിൾ 1988
മൂന്നാം പക്കം 1988
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 1988
ഒരു മുത്തശി കഥ 1988
വിചാരണ 1988
അഥർവ്വം 1989
ദശരഥം 1989
കിരീടം 1989
മഹായാനം 1989
മുദ്ര 1989
നായർസാബ് 1989
റാംജി റാവു സ്പീക്കിംഗ് 1989
സ്വാഗതം 1989
വന്ദനം 1989
അക്കരെയക്കരെയക്കരെ 1990
അപ്പു 1990
ഏയ് ഓട്ടോ 1990
ഇൻ ഹരിഹർ നഗർ 1990
ഇന്ദ്രജാലം 1990
ലാൽ സലാം 1990
നമ്പർ 20 മദ്രാസ് മെയിൽ
ഗോഡ്ഫാദർ 1991
കിലുക്കം 1991
കൂടിക്കാഴ്ച 1991
തുടർക്കഥ 1991
ഉള്ളടക്കം 1991
വിഷ്ണുലോകം 1991
അഭിമന്യു 1991
അദ്വൈതം 1992
നാടോടി 1992
നക്ഷത്രകൂടാരം 1992
വിയറ്റ്നാം കോളനി 1992
വെൽക്കം റ്റു കൊടൈക്കനാൽ 1992
യോദ്ധ 1992
മിഥുനം 1993
ബട്ടർഫ്ലൈസ് 1993
ചാമരം 1993
കൊന്നപ്പൂക്കണിയായ്...
ദേവാസുരം 1993
ഗാന്ധർവ്വം 1993
നാരായം 1993
കാശ്മീരം 1994
മാനത്തെ കൊട്ടാരം 1994
മിന്നാരം 1994
ദി സിറ്റി 1994
തേന്മാവിൻ കൊമ്പത്ത് 1994
വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994
മിന്നാമിനുങ്ങിനും മിന്നുകെട്ട് 1995
സ്ഫടികം 1995
തക്ഷശില 1995
അഗ്നിദേവൻ 1995
ഹിറ്റ്ലർ 1996
ഇന്ദ്രപ്രസ്ഥം 1996
കാലാപാനി 1996
കിരീടമില്ലാത്ത രാജാക്കന്മാർ 1996
അടിവാരം 1997
അനിയത്തി പ്രാവ് 1997
ചന്ദ്രലേഖ 1997
ഒരു യാത്രാമൊഴി 1997
പൂനിലാമഴ 1997
വർണ്ണപകിട്ട് 1997
സമ്മർ ഇൻ ബത്ലേഹം 1998
ചിന്താവിഷ്ടയായ ശ്യാമള 1998
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 1998
മാട്ടുപെട്ടി മച്ചാൻ 1998
ഒരു മറവത്തൂർ കനവ് 1998
പഞ്ചാബി ഹൗസ് 1998
രക്തസാക്ഷികൾ സിന്ദാബാദ് 1998
അങ്ങനെ ഒരവധിക്കാലത്ത് 1999
ചന്ദാമാമാ 1999
എഴുപുന്ന തരകൻ 1999
ഫ്രണ്ട്സ് 1999
ഇൻഡിപെൻഡൻസ് 1999
കണ്ണെഴുതി പൊട്ടും തൊട്ട് 1999
മേഘം 1999
ഉസ്താദ് 1999
ഒളിമ്പ്യൻ അന്തോണി ആദം 1999
വാഴുന്നോർ 1999
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
സ്നേഹപൂർവ്വം അന്ന 2000
ദൈവത്തിൻ്റെ മകൻ 2000
ഡാർലിംഗ് ഡാർലിംഗ് 2000
നരസിംഹം 2000
പൈലറ്റ്സ് 2000
ശ്രദ്ധ 2000
തെങ്കാശിപ്പട്ടണം 2000
വല്യേട്ടൻ 2000
കാറ്റ് വന്ന് വിളിച്ചപ്പോൾ 2000
മിസ്റ്റർ ബട്ലർ 2000
അച്ഛനെയാണെനിക്കിഷ്ടം 2001
പറക്കും തളിക 2001
കാക്കക്കുയിൽ 2001
കരുമാടിക്കുട്ടൻ 2001
പ്രജ 2001
രാക്ഷസ രാജാവ് 2001
രാവണപ്രഭു 2001
ഷാർജ ടു ഷാർജ 2001
മേഘസന്ദേശം 2001
വൺമാൻ ഷോ 2001
സ്രാവ് 2001
ചതുരംഗം 2002
കുബേരൻ 2001
നന്ദനം 2002
ഒന്നാമൻ 2002
താണ്ഡവം 2002
കല്യാണ രാമൻ 2002
അമ്മക്കിളികൂട് 2003
ബാലേട്ടൻ 2003
ക്രോണിക് ബാച്ചിലർ 2003
കസ്തൂരിമാൻ 2003
കിളിച്ചുണ്ടൻ മാമ്പഴം 2003
മിസ്റ്റർ ബ്രഹ്മചാരി 2003
പട്ടാളം 2003
സ്വപ്നം കൊണ്ട് തുലാഭാരം 2003
വാർ & ലവ് 2003
മനസിനക്കരെ 2003
ബ്ലാക്ക് 2004
നാട്ടുരാജാവ് 2004
രസികൻ 2004
വെട്ടം 2004
അനന്തഭദ്രം 2005
കൊച്ചി രാജാവ് 2005
മയൂഖം 2005
നരൻ 2005
ക്ലാസ്മേറ്റ്സ് 2006
കീർത്തിചക്ര 2006
ദി ഡോൺ 2006
വടക്കുംനാഥൻ 2006
ജൂലൈ നാല് 2007
ഹലോ 2007
മായാവി 2007
കങ്കാരു 2007
കുരുക്ഷേത്ര 2008
ചെമ്പട 2008
പഴശിരാജ 2009
ടു ഹരിഹർ നഗർ
പുള്ളിമാൻ 2010
ഒരു നാൾ വരും 2010
ചൈനാ ടൗൺ 2011
ബോംബെ മാർച്ച് പന്ത്രണ്ട് 2011
സാൻവിച്ച് 2011
ഒരു മരുഭൂമി കഥ 2011
ഗീതാഞ്ജലി 2013
ഒപ്പം 2016 [5]
2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് വിവാദങ്ങൾക്കിടയാക്കി. തിരുവനന്തപുരത്ത് 2016-ൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങി എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.[6][7][8][9]