അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല, ചിക്കൻപോക്സ് (Varicella) എന്നിവയ്ക്ക് എതിരെ പ്രയോജനപ്രദമായ വാക്സിനാണ്എംഎംആർവി വാക്സിൻ(MMRV vaccine). സാധാരണയായി, ഒരു വയസ്സുമുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് എംഎംആർവി വാക്സിൻ നൽകുന്നത്.
നിരവധി കമ്പനികൾ എംഎംആർവി വാക്സിനുകൾ വിതരണം ചെയ്യുന്നു. പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്നതിന് അംഗീകാരമുള്ള എംഎംആർവി വാക്സിനും ചില രാജ്യങ്ങളിൽ ലഭ്യമാണ്. [3][4][5][6][7]
അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല (ജർമ്മൻ മീസിൽസ്), വരിസെല്ല (ചിക്കൻപോക്സ്) രോഗങ്ങൾ സൃഷ്ടിക്കുന്ന അപകടാവസ്ഥ കൂടുതലായതിനാൽ, ഇവയ്ക്കെതിരേയുള്ള വാക്സിനേഷന് ലോകാരോഗ്യസംഘടന (WHO) വളരെ പ്രാധാന്യം നൽകുന്നു. കുറച്ച് രാജ്യങ്ങൾ ഇത് വ്യാപകമായി നടപ്പാക്കിയിട്ടുണ്ട്. എംഎംആറും വരിസെല്ല വാക്സിനും ഏകദേശം ഒരേ സമയം നൽകുന്നു, രണ്ടിനും ഒരു ബൂസ്റ്റർ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്നു.
എംഎംആർവി വാക്സിൻ, സംയോജിത എംഎംആർ, വരിക്സെല്ല വാക്സിൻ എന്നിവ വാക്സിനേഷൻ എളുപ്പമാക്കുന്നു. [8] എന്നാൽ, വാക്സിനേഷനുശേഷമുള്ള പനിബാധയുടെ തോത് കൂടുതലായതിനാൽ, പ്രത്യേക കുത്തിവയ്പ്പുകളാണ് എംഎംആർവി വാക്സിൻ ഉപയോഗിക്കുന്നതിനേക്കാൾ ചില രാജ്യങ്ങളിൽ മുൻഗണന. [9]
മിതമായതോ കഠിനമായതോ ആയ രോഗമുള്ള കുട്ടികൾക്ക് രോഗവിമുക്തിക്ക് ശേഷംമാത്രമേ എംഎംആർവി വാക്സിൻ നൽകാവൂ. ജലദോഷം പോലുള്ള ചെറിയ രോഗങ്ങൾക്ക് അത്തരം മുൻകരുതലുകൾ ശുപാർശ ചെയ്യുന്നില്ല.
എംഎംആർവി വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ആസ്പിരിൻ അല്ലെങ്കിൽ ആസ്പിരിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു (16 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആസ്പിരിൻ ഒരു സാഹചര്യത്തിലും ശുപാർശ ചെയ്യുന്നില്ല). ചിക്കൻ പോക്സ്, ഇൻഫ്ലുവൻസ രോഗികളിൽ റെയ്സ് സിൻഡ്രോം എന്ന ഗുരുതരമായ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജെലാറ്റിൻ, മുട്ട, ആൻറിബയോട്ടിക് നിയോമിസിൻ, അല്ലെങ്കിൽ മുമ്പത്തെ എംഎംആർ അല്ലെങ്കിൽ ചിക്കൻ പോക്സ് വാക്സിൻ എന്നിവയ്ക്ക് അലർജി പ്രതികരണമുണ്ടെങ്കിൽ, അത്തരം വ്യക്തികൾ ആദ്യം ഡോക്ടറുടെ അനുമതി നേടിയ ശേഷമേ എംഎംആർവി വാക്സിൻ ഉപയോഗിക്കാവൂ.
എച്ച് ഐ വി / എയ്ഡ്സ് അല്ലെങ്കിൽ രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം ഉണ്ടോ, രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഒരു മരുന്ന് കഴിക്കുന്നുണ്ടോ, കാൻസർ ഉണ്ടോ, പനി അല്ലെങ്കിൽ ക്ഷയരോഗം, കാൻസർ ചികിത്സ ലഭിക്കുന്നുണ്ടോ തുടങ്ങിയവയെക്കുറിച്ച് ഡോക്ടർക്ക് അറിവുണ്ടായിരിക്കണം.
എംഎംആർവി (പ്രോക്വാഡ്) വാക്സിനേഷനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന അപൂർവവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളിൽ അലർജി പ്രതിപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. അധരങ്ങൾ, നാവ് അല്ലെങ്കിൽ മുഖം എന്നിവയുടെ വീക്കം; ശ്വസനതടസ്സം, വിളറർച്ച, ബലഹീനത, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കോമ അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ; പനി മൂലമുണ്ടാകുന്ന അപസ്മാരം, പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയൽ എന്നിവ സൈഡ് എഫക്റ്റുകളാണ്.
രണ്ട് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക്, ഒരേ ദിവസം എംഎംആർ വാക്സിനും വെരിസെല്ല വാക്സിനും പ്രത്യേകമായി നൽകുന്നത് എംഎംആർവി വാക്സിൻ നൽകുന്നതിനേക്കാൾ സുരക്ഷിതമാണ്.[10]
↑"Measles, mumps, rubella vaccine (Priorix; GSK-MMR): a review of its use in the prevention of measles, mumps and rubella". Drugs. 63 (19): 2107–26. 2003. doi:10.2165/00003495-200363190-00012. PMID12962524.
↑"Measles-mumps-rubella-varicella combination vaccine and the risk of febrile seizures". Pediatrics. 126 (1): e1–8. July 2010. doi:10.1542/peds.2010-0665. PMID20587679.