Original author(s) | സ്പെൻസർ ജാൻസൺ, ഡോൺ സ്റ്റുവാർട്ട്, ജേസൺ ക്രൈറ്റൺ |
---|---|
Stable release | 0.10
/ നവംബർ 18, 2011[1] |
Preview release | latest Darcs revision
/ (snapshot) |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | പോസിക്സ് |
പ്ലാറ്റ്‌ഫോം | Cross-platform; requires the X Window System and GHC |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | Window manager |
അനുമതിപത്രം | ബിഎസ്ഡി ലൈസൻസ് |
വെബ്‌സൈറ്റ് | www |
ഹാസ്കൽ ഭാഷയിലെഴുതിയ ഒരു വിൻഡോ മാനേജറാണ് എക്സ് മൊണാഡ് (ആംഗലേയം : xmonad).
ഏറെക്കുറെ എല്ലാ ലിനക്സ്, യൂണിക്സ് വിതരണങ്ങളെയും എക്സ് മൊണാഡ് പിന്തുണക്കുന്നു. ഡിഡബ്ല്യൂഎമ്മിന്റെ ഒരു ക്ലോണായിട്ടാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയതെങ്കിലും പിന്നീട് എക്സ് മൊണാഡ് ഡിഡബ്ല്യൂഎമ്മിലില്ലാത്ത പല സവിശേഷതകളും ഉൾപ്പെടുത്തി.[2][3] ഗ്നോം പിന്തുണ, ടൈലിംഗ് പ്രതിഫലനം, സ്ഥിതി സംരക്ഷണം, ഓരോ വർക്ക്സ്പേസിനും ഓരോ ലേഔട്ട്, ലേയൗട്ട് മിററിംഗ് എന്നിവയാണ് അധിക സവിശേഷതകൾ. പ്രവർത്തിക്കുന്നതിനിടക്ക് റിലോഡ് ചെയ്യാനും എക്സ് മൊണാഡിൽ കഴിയും.[4] പിന്നീട് എക്സ് മൊണാഡിന്റെ അർജൻസി ഹുക്ക്സ് എന്ന സവിശേഷത ഡിഡബ്ല്യൂഎം കടമെടുക്കുകയുണ്ടായി.[5]
ലാഴ്സ്ഡബ്ല്യുഎം, സ്റ്റംബ്ഡബ്ല്യുഎം എന്നിവയുമായും എക്സ് മൊണാഡ് സാദൃശ്യം കാണിക്കുന്നുണ്ട്. ആർച്ച് ലിനക്സ്, ഡെബിയാൻ, ഫെഡോറ, ജെന്റൂ, മാക് ഓഎസ് ടെൻ, ഫ്രീ ബിഎസ്ഡി, നെറ്റ് ബിഎസ്ഡി, നിക്സ് ഓഎസ്, ഓപ്പൺ ബിഎസ്ഡി. സോഴ്സ് മേജ്, ഉബുണ്ടു എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ എക്സ് മൊണാഡ് പിന്തുണക്കുന്നു. 4.8 പതിപ്പ് മുതൽ ഫിബോനാച്ചി ലേയൗട്ട് സിനെറമക്കുള്ള പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്.[6]
അസാധാരണ ലോഔട്ടിലൊന്നായ ഫിബോനാച്ചി സ്പൈറൽ എക്സ് മൊണാഡിൽ ലഭ്യമാണ്.[7] ഇത് നിർമ്മിച്ചത് എക്സ് മൊണാഡ് സമൂഹമാണ്.[8]
ഹാസ്കലിലെഴുതിയ ആദ്യ ജാലകസംവിധാനം എന്ന പോലെ, സിപ്പെർ ഡാറ്റാ സ്ട്രക്ച്ചർ ഉപയോഗത്തിന്റെ കാര്യത്തിലും ഒന്നാമൻ എക്സ് മൊണാഡ് തന്നെയാണ്. ഫോക്കസ് ചെയ്യുന്നതിനാണ് സിപ്പെർ ഡാറ്റാ സ്ട്രക്ച്ചർ ഉപയോഗിക്കുന്നത്. പാറ്റേൺ മാച്ചസ് ഉപയോഗം വഴി സുരക്ഷിതമായതുമാണ് എക്സ് മൊണാഡ്.[9]
വളരെയധികം ക്രമീകരിച്ചെടുക്കാവുന്ന ഒന്നായതു കൊണ്ടാണ് ഹാസ്കൽ ഉപയോഗിച്ചതെന്ന് എക്സ് മൊണാഡ് നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ട്.[10]