ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ ഡീമൻ (Hyper Text Transfer Protocol Daemon) എന്നതിന്റെ ചുരുക്കരൂപമാണ് 'എച്ച്.ടി.ടി.പി.ഡി ' (httpd). വെബ് സെർവറുകളുടെ ഭാഗമായ ഒരു ഡീമനാണ് എച്ച്.ടി.ടി.പി.ഡി. വെബ് സർവറിലേക്കു വരുന്ന അഭ്യർഥനകളെ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടർ പ്രോഗ്രാം ആണിത്. ഡെയ്മൺ അഭ്യർഥനകൾക്ക് യാന്ത്രികമായി ഉത്തരം നൽകുകയും എച്ച്.ടി.ടി.പി പ്രോട്ടോകോൾ ഉപയോഗിച്ച് വിവരങ്ങൾ ഇന്റർനെറ്റിലൂടെ കൈമാറുകയും ചെയ്യുന്നു
ഇത് സാധാരണയായി ഒരു വെബ് സെർവർ എന്നറിയപ്പെടുന്ന ഒരു എച്ച്ടിടിപി(HTTP) സെർവറിന്റെ പ്രധാന സോഫ്റ്റ്‌വെയർ ഭാഗമാണ്.[1]
എച്ച്.ടി.ടി.പി.ഡി. എന്ന പദം കൊണ്ട് സാധാരണ വിവക്ഷിക്കുന്നത് താഴെപ്പറയുന്ന എച്ച്.ടി.ടി.പി. ഡെയ്മണുകളെയാണ്
അപ്പാച്ചേ എച്ച്.ടി.ടി.പി. സെർവർ (The Apache HTTP Server)