ഒരു ധനകാര്യ സ്ഥാപനം പുറത്തിറക്കുന്ന,എ.ടി.എമ്മിൽ(automated teller machine) നിന്ന് പണം പിൻവലിക്കാനുള്ള കാർഡ് ആണ് എടിഎംകാർഡ്. അതുവഴി പണം നിക്ഷേപിക്കാനും പിൻവലിക്കാനും അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങൾ അറിയാനും പറ്റും. ഈ കാർഡിനെ ബാങ്ക് കാർഡ്, എംഎസി(money access card),ക്ലയന്റ് കാർഡ്, കീ കാർഡ്, ക്യാഷ് കാർഡ് എന്നൊക്കെ പറയാറുണ്ട്. മിക്കവാറും കിഴിവ്കാർഡുകളും(Debit card) വായ്പ കാർഡുകളും (credit card) എടിഎം കാർഡുകളായി ഉപയോഗിക്കാം. എടിഎം കാർഡുമാത്രമായും വരുന്നുണ്ട്.
വായ്പ കാർഡുപയോഗിച്ച് പണം പിൻവലിച്ചാൽ അത് വ്യാപാര വിനിമയത്തിൽ നിന്ന് വേറെയായാണ് കണക്കാക്കുക, സാധാരണയായി ഇതിന് പിൻവലിച്ച തിയതി മുതൽ പലിശ ഈടാക്കാറുണ്ട്. സ്ഥാപനത്തിന്റെ എടിഎമ്മിൽ മറ്റു സ്ഥാപനങ്ങളുടെ എടിഎം കാർഡുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന പണം പിൻവലിക്കാൻ പറ്റാത്ത മിനി എടിഎമ്മുകളിലും ഇത്തരം കാർഡ് ഉപയോഗിക്കാവുന്നതാണ്. [1] [2]ഇത്തരം ടെർമിനലുകൾ വ്യാപാരസ്ഥലത്തെ ഇടപാടിന് ധന വിനിമയത്തിന് ഉപയോഗിക്കുന്നു. ref>"Cashless Scrip ATM Terminals"</ref>
ലണ്ടനിലെ ബാർക്ലെയ്സ് ആണ് 1967ൽ ആദ്യമായി എടിഎംകാർഡ് ഉപയോഗിച്ചത്.[3]
കാന്തിക നാടയുള്ള കാർഡുകളുടെ വ്യാജ പകർപ്പ്കൾ ധാരാളമായതോടെ യൂറോപ്യൻ പേയ്മെന്റ് കൗൺസിൽ, 2003ൽ കാർഡ് ഫ്രോഡ് പ്രിവെൻഷൻ കൗൺസിൽ രൂപീകരിച്ചു. അവർ എല്ലാ എടിഎം കാർഡുകളും ചിപ്പും വ്യക്തിഗത തിരിച്ചറിയൽ നമ്പർ (PIN) ഉൾപ്പെടുത്തിയ സംവിധാനത്തിലേക്ക് 2010ഓടെ മാറാൻ പ്രതിജ്ഞാബദ്ധരായി. [4] കാർഡുകൾക്കുള്ള SEPA [5]മാസ്ട്രൊ കിഴിക്കൽ കാർഡുകളിൽ(Maestro debit card)നിന്നും കാന്തിക നാടകൾ മുഴുവനായി മാറ്റി.